LiveTV

Live

Cricket

രോഹിത്തിനെ 'രോഹിത'യാക്കി ചാഹല്‍, ഇന്ത്യന്‍ ടീമിനെ തന്നെ 'വനിതാ ടീമാക്കി' ആരാധകന്‍

'രോഹിതാാാ ശര്‍മ്മാാാ നിങ്ങളെ കാണാനെന്തു ഭംഗിയാണ്' എന്നായിരുന്നു ചാഹലിന്റെ ട്വീറ്റ്...

രോഹിത്തിനെ 'രോഹിത'യാക്കി ചാഹല്‍, ഇന്ത്യന്‍ ടീമിനെ തന്നെ 'വനിതാ ടീമാക്കി' ആരാധകന്‍

ഇടവേളക്കു ശേഷം ഫേസ്ആപ് വീണ്ടും തരംഗമാവുകയാണ്. സോഷ്യല്‍മീഡിയയില്‍ തലങ്ങും വിലങ്ങും ഫേസ്ആപ് ഉപയോഗിച്ച് രൂപം മാറിയവരുടെ ചിത്രങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും പുതിയ ഫേസ്ആപ് തരംഗത്തിനൊപ്പം കൂടി.

രോഹിത്ത് ശര്‍മ്മയുടെ പെണ്‍ രൂപത്തെ യുസ്‌വേന്ദ്ര ചാഹല്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം ഹിറ്റാവുന്നത്. 'രോഹിതാാാ ശര്‍മ്മാാാ നിങ്ങളെ കാണാനെന്തു ഭംഗിയാണ്' എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള ചാഹലിന്റെ കുറിപ്പ്.

ആരാധകര്‍ ഇത് ഏറ്റെടുത്തതോടെ ചാഹലിന്റെ പോസ്റ്റിന് മണിക്കൂറുകള്‍ക്കകം പതിനായിരക്കണക്കിന് ലൈക്കുകള്‍ വന്നു വീണു. ഏതാണ്ട് ഒരു ലക്ഷത്തോളംപേരാണ് രോഹിതാാാ ശര്‍മ്മാാാക്ക് ലൈക്കടിച്ചത്. ഇതിനിടെ ഒരു ആരാധകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മൊത്തമായി ഫേസ്ആപിലിട്ടെടുത്തു. പുരുഷ ടീമിന്റെ ഫേസ്ആപ് സ്ത്രീ രൂപങ്ങളും വലിയ തോതില്‍ പ്രചരിച്ചു.

നേരത്തെ ഹിറ്റായിട്ടുള്ള ഫേസ്ആപ് ഒരിടവേളക്കുശേഷമാണ് വീണ്ടും വൈറലാകുന്നത്. സ്വകാര്യതാ ലംഘനത്തിന്റെ പേരിലും വംശീയത പ്രോത്സാഹിപ്പിക്കുന്നു എന്നതിന്റെ പേരിലും നേരത്തെ ഫേസ്ആപ് വിവാദമായിട്ടുണ്ട്.