LiveTV

Live

Cricket

'ശവപ്പെട്ടിയിലും 'പിഎം കെയര്‍സ്' സ്റ്റിക്കറുണ്ടോ?' ട്വീറ്റിന് പിന്നാലെ സി.എസ്.കെ ടീം ഡോക്ടര്‍ പുറത്ത്

ഇന്ന് ഉച്ചയോടെയാണ് ടീം ഡോക്ടറുടെ ട്വീറ്റിനെ തള്ളിപ്പറഞ്ഞുകൊണ്ടും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വീറ്റു ചെയ്തത്...

'ശവപ്പെട്ടിയിലും 'പിഎം കെയര്‍സ്' സ്റ്റിക്കറുണ്ടോ?' ട്വീറ്റിന് പിന്നാലെ സി.എസ്.കെ ടീം ഡോക്ടര്‍ പുറത്ത്

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ച് ട്വീറ്റു ചെയ്ത ടീം ഡോക്ടറെ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാറ്റി. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ തൊട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമുള്ള ഡോ. മധു തോട്ടപ്പിള്ളിലിനെയാണ് ടീം മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം സി.എസ്.കെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സൈനികര്‍ക്ക് ജീവത്യാഗമുണ്ടായ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു ഡോ. മധു തോട്ടപ്പിള്ളിലിന്റെ ട്വീറ്റ്. ശവപ്പെട്ടികളില്‍ ''പി.എം കെയര്‍സ്' സ്റ്റിക്കറുണ്ടാകുമോ എന്നായിരുന്നു ഡോക്ടറുടെ ട്വീറ്റ്. ജൂണ്‍ 16ന് വൈകുന്നേരം 5.51ന് പോസ്റ്റു ചെയ്ത ട്വീറ്റ് വിവാദമായതോടെ പിന്‍വലിച്ചു.

ഇന്ന് ഉച്ചയോടെയാണ് ടീം ഡോക്ടറുടെ ട്വീറ്റിനെ തള്ളിപ്പറഞ്ഞുകൊണ്ടും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വീറ്റു ചെയ്തത്. മോശമായ ഭാഷയിലുള്ള ആ ട്വീറ്റിനെക്കുറിച്ച് ടീം മാനേജ്‌മെന്റിന് അറിവില്ലായിരുന്നുവെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ടീം ഡോക്ടറാണ് മധു തോട്ടപ്പിള്ളില്‍.