LiveTV

Live

Cricket

'നമുക്ക് സംസാരിക്കാം... അന്ന് വിളിച്ചത് മോശം അര്‍ഥത്തിലെങ്കില്‍ മാപ്പു പറയേണ്ടി വരും' സമ്മി

സമ്മിയെ തള്ളി അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ സഹതാരങ്ങളായിരുന്നവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് സമ്മി തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്...

'നമുക്ക് സംസാരിക്കാം... അന്ന് വിളിച്ചത് മോശം അര്‍ഥത്തിലെങ്കില്‍ മാപ്പു പറയേണ്ടി വരും' സമ്മി

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ചിരുന്ന കാലത്ത് താന്‍ വംശീയാധിക്ഷേപത്തിന് ഇരയായി എന്ന വാദം കടുപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമ്മി. സണ്‍റൈസേഴ്‌സിനായി കളിച്ചിരുന്നപ്പോള്‍ 'കാലു' എന്ന് സഹതാരങ്ങളും ആരാധകരും വിളിച്ചിരുന്നുവെന്നും അന്ന് അതിന്റെ അര്‍ഥമറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞപ്പോള്‍ ദേഷ്യം തോന്നിയെന്നുമാണ് സമ്മി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി ഇട്ടത്.

വംശീയാധിക്ഷേപം; സമ്മിയെ നിഷേധിച്ച് ഐ.പി.എല്ലിലെ സഹതാരങ്ങള്‍
Also Read

വംശീയാധിക്ഷേപം; സമ്മിയെ നിഷേധിച്ച് ഐ.പി.എല്ലിലെ സഹതാരങ്ങള്‍

അധിക്ഷേപത്തിനിരയായെന്ന സമ്മിയുടെ വെളിപ്പെടുത്തലിനെ തള്ളിക്കളഞ്ഞ് അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ സഹതാരങ്ങളായിരുന്നവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് സമ്മി തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കളിച്ചിരുന്ന കാലത്ത് കറുത്തവന്‍ എന്നര്‍ഥമുള്ള 'കാലു' എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്നുവെന്ന് സമ്മി ഇക്കുറി ഉറപ്പിച്ച് പറയുന്നുണ്ട്. അന്ന് കരുത്തനായവന്‍, കുതിര എന്നോ മറ്റോ ആണ് അതിന്റെ അര്‍ഥമെന്ന് കരുതിയിരുന്നതെന്നും ശരിക്കുള്ള അര്‍ഥമറിഞ്ഞപ്പോള്‍ താന്‍ ആകെ ദേഷ്യത്തിലായെന്നും സമ്മി വീഡിയോയിലും ആവര്‍ത്തിക്കുന്നു.

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഹസന്‍ മിനാജിന്റെ ഒരു ഷോ കണ്ടപ്പോഴാണ് 'കാലു' എന്നവാക്ക് അധിക്ഷേപത്തിനായി ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ താന്‍ അനുഭവിച്ചത് വംശീയാധിക്ഷേപമായിരുന്നുവെന്ന് തിരിച്ചറിയുകയായിരുന്നുവെന്നും സമ്മി തുറന്നുപറയുന്നു.

"ആ വിളി വംശീയാധിക്ഷേപമായിരുന്നു, ഇപ്പോഴാണ് തിരിച്ചറിയുന്നത്" സമി
Also Read

"ആ വിളി വംശീയാധിക്ഷേപമായിരുന്നു, ഇപ്പോഴാണ് തിരിച്ചറിയുന്നത്" സമി

സണ്‍റൈസേഴ്‌സില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ 'കാലു' വിളികള്‍ക്ക് മറ്റുള്ളവര്‍ ചിരിച്ചിരുന്നതായും സമ്മി ഓര്‍ക്കുന്നു. തന്നെ അധിക്ഷേപിച്ചവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പും വീഡിയോയില്‍ അദ്ദേഹം നല്‍കുന്നുണ്ട്. 'കാലു എന്ന് വിളിച്ചത് ആരെല്ലാമെന്ന് വിളിച്ചവര്‍ക്കറിയാം. അവരെ ഓരോരുത്തര്‍ക്കും നേരിട്ട് മെസേജ് അയക്കും. നമുക്ക് സംസാരിക്കാം. എനിക്ക് ചില ചോദ്യങ്ങള്‍ക്കുത്തരം വേണം. കാലു എന്ന വാക്ക് മോശം അര്‍ഥത്തിലാണ് ഉപയോഗിച്ചതെങ്കില്‍ മാപ്പു പറയേണ്ടി വരും'

ഇതിനിടെ സമ്മിയുടെ അവകാശവാദത്തിന് അടിവരയിടുന്ന ഒരു ചിത്രം പുറത്തുവന്നു. ഇശാന്ത് ശര്‍മ്മ 2014ല്‍ ഇട്ട ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയതില്‍ സമ്മിയെ കാലു എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

'നമുക്ക് സംസാരിക്കാം... അന്ന് വിളിച്ചത് മോശം അര്‍ഥത്തിലെങ്കില്‍ മാപ്പു പറയേണ്ടി വരും' സമ്മി