LiveTV

Live

Cricket

അടുത്ത സ്‌റ്റോപ്പ് ലങ്കയിലെന്ന് സഞ്ജു

സഞ്ജുവിനോട് വാലെവിടെയെന്ന് ചോദിക്കുന്നവരും ലങ്ക കത്തിക്കേണ്ടെന്ന് ഉപദേശിക്കുന്നവരും ആരാധകരുടെ കൂട്ടത്തിലുണ്ട്...

അടുത്ത സ്‌റ്റോപ്പ് ലങ്കയിലെന്ന് സഞ്ജു

അടുത്ത സ്റ്റോപ്പ് ശ്രീലങ്കയയിലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. കടപ്പുറത്ത് മണലിന് മുകളിലൂടെ അസ്തമയസൂര്യന്റെ പശ്ചാത്തലത്തില്‍ പറക്കുന്ന ചിത്രത്തിനാണ് സഞ്ജു ഈ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുമെന്ന സൂചനയാണ് താരം നല്‍കിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ സഞ്ജുവിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ നിരവധി കമന്റുകളുമായി എത്തിയിട്ടുണ്ട്. ഹനുമാനുമായാണ് പറക്കും സഞ്ജുവിനെ പലരും താരതമ്യപ്പെടുത്തിയിരിക്കുന്നത്. വാലെവിടെയെന്ന് ചോദിക്കുന്നവരും ലങ്ക കത്തിക്കേണ്ടെന്ന് ഉപദേശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

സഞ്ജുവിന്റെ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും ഔദ്യോഗിക ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. പറക്കുന്ന സൂപ്പര്‍മാനേയും സഞ്ജുവിനേയും ചേര്‍ത്തുവെച്ചാണ് രാജസ്ഥാന്റെ ട്വീറ്റ്.

ഈ മാസം അവസാനമായിരുന്നു ഏകദിന് പരമ്പരക്കായി ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് പരമ്പര മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം ക്യാപ്റ്റന്‍ കരുണരത്‌നെയുടെ കീഴില്‍ ലങ്കന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.