LiveTV

Live

Cricket

ചാഹലിനെതിരായ ജാതീയ പരാമര്‍ശം; പൊലീസ് കേസായതിന് പിന്നാലെ മാപ്പ് പറഞ്ഞ് യുവരാജ്

ദളിത് ആക്ടിവിസ്റ്റ് നല്‍കിയ പരാതിയില്‍ ഹരിയാന പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് യുവരാജ് പരസ്യമായി മാപ്പു പറഞ്ഞിരിക്കുന്നത്...

ചാഹലിനെതിരായ ജാതീയ പരാമര്‍ശം; പൊലീസ് കേസായതിന് പിന്നാലെ മാപ്പ് പറഞ്ഞ് യുവരാജ്

യുസ്‌വേന്ദ്ര ചാഹലിനെതിരായ ജാതീയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് യുവരാജ് സിംഗ്. വിവാദ പരാമര്‍ശത്തില്‍ യുവരാജിനെതിരെ ലഭിച്ച പരാതിയില്‍ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് യുവി പരസ്യമായി മാപ്പു പറഞ്ഞിരിക്കുന്നത്. രോഹിത് ശര്‍മ്മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയായിരുന്നു യുവരാജ് സിംഗ് ദളിതരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗം നടത്തിയത്.

ഏപ്രിലില്‍ രോഹിത്ത് ശര്‍മ്മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് വിവാദ പ്രയോഗമുണ്ടായത്. ദിവസങ്ങള്‍ക്ക് ശേഷമാണ് യുവരാജ് സിംഗിന്റെ ജാതീയ അധിക്ഷേപത്തിന്റെ ചെറു വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചത്. യുവരാജ് മാഫി മാഗോ(യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുകയും ചെയ്തു.

ചാഹലിനെതിരായ ജാതീയ പരാമര്‍ശം, യുവരാജ് മാപ്പു പറയണമെന്ന് സോഷ്യല്‍മീഡിയ
Also Read

ചാഹലിനെതിരായ ജാതീയ പരാമര്‍ശം, യുവരാജ് മാപ്പു പറയണമെന്ന് സോഷ്യല്‍മീഡിയ

കളിക്കളത്തില്‍ നിന്നും കോവിഡ് മൂലം വിട്ടു നില്‍ക്കേണ്ടി വന്നപ്പോഴും ട്വിറ്ററില്‍ സജീവമായിരുന്നു ചാഹല്‍. കുടുംബാംഗങ്ങളെ അടക്കം പങ്കെടുപ്പിച്ചുള്ള ചാഹലിന്റെ വീഡിയോകള്‍ വന്‍ ഹിറ്റുമായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കവേയാണ് യുവരാജ് സിംഗില്‍ നിന്നും ജാതീയ അധിക്ഷേപമുണ്ടായത്.

ഇതിനെതിരെ ഒരു വിഭാഗം ആരാധകരും ദളിത് സംഘടനകളും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് ഹരിയാനയിലെ ഹന്‍സി എസ്.പിക്ക് യുവരാജിനെതിരായ പരാതി നല്‍കിയത്. മെയ് രണ്ടിന് പരാതി ലഭിച്ച ശേഷം പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടെ താന്‍ നടത്തിയ ഒരു പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഉത്തരവാദിത്വമുള്ള ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ആ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് യുവരാജ് സിംഗ് പറയുന്നത്. ജാതി-വര്‍ണ്ണ-വര്‍ഗ്ഗ-ലിംഗ ഭേദങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കുറിപ്പില്‍ സൂചിപ്പിക്കുന്നു.