LiveTV

Live

Cricket

അശ്ലീല വീഡിയോ ലൈക്ക് ചെയ്തത് ഹാക്കറെന്ന് വഖാര്‍ യൂനിസ്

"എനിക്ക് കുടുംബമാണ് വലുത്. ഇനി നിങ്ങളെന്നെ സോഷ്യല്‍ മീഡിയയില്‍ കാണില്ല...

അശ്ലീല വീഡിയോ ലൈക്ക് ചെയ്തത് ഹാക്കറെന്ന് വഖാര്‍ യൂനിസ്

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും അശ്ലീല വീഡിയോ ലൈക്ക് ചൈയ്തത് ഹാക്കറാണെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം വഖാര്‍ യൂനിസ്. ഇത് ആദ്യ സംഭവമല്ലെന്നും ഹാക്കിംഗ് തുടര്‍ക്കഥയായതോടെ സോഷ്യല്‍മീഡിയയില്‍ നിന്നും പിന്മാറുകയാണെന്നും വഖാര്‍ യൂനിസ് അറിയിച്ചു.

ഇന്ന് രാവിലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വഖാര്‍ വിശദീകരിക്കുന്നത്. 'എന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യുകയും അശ്ലീല വീഡിയോകള്‍ ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നു. ഇന്ന് രാവിലെ ഉണര്‍ന്നപ്പോഴാണ് ഇത് ശ്രദ്ധയില്‍പെട്ടത്' വഖാര്‍ വീഡിയോയില്‍ പറയുന്നു.

തനിക്കും കുടുംബത്തിനും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്നും ജനങ്ങളുമായി സംവദിക്കാനാണ് ട്വിറ്റര്‍ താന്‍ ഉപയോഗിച്ചിരുന്നതെന്നും എന്നാല്‍, ഹാക്കിംഗിനെ തുടര്‍ന്ന് എല്ലാം നശിച്ചെന്നും വഖാര്‍ പറയുന്നുണ്ട്. ഇത് ആദ്യമായല്ല കുറഞ്ഞത് നാല് തവണയെങ്കിലും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഭാവിയിലും ഇത് തുടരാന്‍ സാധ്യതയുണ്ടെന്നും വഖാര്‍ സൂചിപ്പിക്കുന്നു.

'ഈ ഹാക്കര്‍ ഇതുകൊണ്ട് നിര്‍ത്തുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ഇന്നത്തേതിന് ശേഷം സോഷ്യല്‍മീഡിയ ഒഴിവാക്കാനാണ് എന്റെ തീരുമാനം. എനിക്ക് കുടുംബമാണ് വലുത്. ഇനി നിങ്ങളെന്നെ സോഷ്യല്‍ മീഡിയയില്‍ കാണില്ല. തീരുമാനം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക'
വഖാര്‍ യൂനിസ്