LiveTV

Live

Cricket

ദ്രാവിഡിനെ ഇത്ര ആഘോഷിക്കേണ്ടതുണ്ടോ? കാരണമുണ്ടെന്ന് അക്തര്‍

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ വീഡിയോ കാസ്റ്റിനിടെയായിരുന്നു അക്തര്‍ ഇന്ത്യയുടെ ബാറ്റിംഗ് വന്‍മതിലില്‍ പ്രശംസയുടെ പൂച്ചെണ്ടുകള്‍ ചൊരിഞ്ഞത്...

ദ്രാവിഡിനെ ഇത്ര ആഘോഷിക്കേണ്ടതുണ്ടോ?  കാരണമുണ്ടെന്ന് അക്തര്‍

ലോകക്രിക്കറ്റിന് എക്കാലത്തും മികച്ച ബാറ്റ്‌സ്മാന്മാരെ സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് ഇന്ത്യ. എക്കാലത്തേയും മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ പട്ടിക ആര് തയ്യാറാക്കിയാലും തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ പ്രതിഭയുള്ളയാളാണ് രാഹുല്‍ ദ്രാവിഡ്. പഴുതില്ലാത്ത പ്രതിരോധം കൊണ്ട് സ്വന്തം ടീമിന് സംരക്ഷണവും എതിര്‍ ടീമിന് ഇത്രമേല്‍ തലവേദനയുമായ മറ്റൊരു കളിക്കാരനില്ല.

എന്തുകൊണ്ടായിരിക്കും രാഹുല്‍ ദ്രാവിഡ് ഇത്രമേല്‍ ആഘോഷിക്കപ്പെടുന്നത്? എന്ന ചോദ്യത്തിന് ദ്രാവിഡിനെതിരെ കളിച്ചിട്ടുള്ള മുന്‍ പാകിസ്താന്‍ പേസ് ബൗളര്‍ അക്തര്‍ വ്യക്തമായ ഉത്തരം നല്‍കി. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ വീഡിയോ കാസ്റ്റിനിടെയായിരുന്നു അക്തര്‍ ഇന്ത്യയുടെ ബാറ്റിംഗ് വന്‍മതിലിനെക്കുറിച്ച് പറഞ്ഞത്.

'ഇന്ത്യക്കാരില്‍ ഏറ്റവും ബഹുമാനം ലഭിച്ച ആഘോഷിക്കപ്പെട്ട ബാറ്റ്‌സ്മാന്‍ ദ്രാവിഡാണ്. അദ്ദേഹം ഒരു ഷോട്ട് കളിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ എനിക്ക് ദ്രാവിഡിന്റെ പ്രതിരോധം തകര്‍ക്കാനാവില്ല' എന്നാണ് അക്തര്‍ തുറന്നു പറഞ്ഞത്. താന്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ ജാക്വിസ് കാലിസാണെന്നും അക്തര്‍ പറഞ്ഞു.

വേഗതകൊണ്ടും ആക്ഷന്‍ കൊണ്ടും ബാറ്റ്‌സ്മാന്മാരെ പേടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിട്ടുള്ള ബൗളറാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന് വിളിപ്പേരുള്ള ഷുഹൈബ് അക്തര്‍. ഒരു സെക്കന്റ് മുമ്പ് പന്തിന്റെ ഗതി പിടിച്ചെടുക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനെന്നാണ് സഹതാരമായിരുന്ന ഇന്‍സമാം ഉള്‍ഹഖിനെ അക്തര്‍ വിശേഷിപ്പിച്ചത്. പത്ത് വര്‍ഷം അദ്ദേഹത്തിനെതിരെ നെറ്റ്‌സില്‍ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഇന്‍സിയെ പുറത്താക്കാനായില്ലെന്നും അക്തര്‍ തുറന്നു സമ്മതിക്കുന്നു.