LiveTV

Live

Cricket

കളിക്കാരെ വിമര്‍ശിക്കുന്നത് പോലും ഇന്ത്യന്‍ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് മഞ്ജരേക്കര്‍

ആരാധകരാണ് ക്രിക്കറ്റിന്റെ ജീവന്‍. കോഹ്‌ലി ആരാധകന്‍, ധോണി ആരാധകന്‍, സി.എസ്.കെ ആരാധകന്‍... ഇവരൊക്കെയാണ് ക്രിക്കറ്റിനേയും കഴി വിപണിയേയും തീരുമാനിക്കുന്നത്....

കളിക്കാരെ വിമര്‍ശിക്കുന്നത് പോലും ഇന്ത്യന്‍ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് മഞ്ജരേക്കര്‍

ക്രിക്കറ്റ് താരവും പിന്നീട് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പലപ്പോഴും വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവാകാറുണ്ട്. കളിക്കാരും സഹകമന്റേറ്റര്‍മാരുമായുള്ള പരസ്യ തര്‍ക്കങ്ങള്‍ക്കു ംവിവാദങ്ങള്‍ക്കുമൊടുവിലാണ് ബി.സി.സി.ഐ കമന്ററി പാനലില്‍ നിന്നും മഞ്ജരേക്കറെ പുറത്താക്കിയത്. ആ വിവാദങ്ങളെക്കുറിച്ച് ആര്‍ അശ്വിനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ മനസു തുറന്നരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.

ക്രിക്കറ്റ് ജീവിതം തുടങ്ങിയത്, സച്ചിന്റെ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രഭാവം, 1996 ലോകകപ്പ് സെമിയിലെ തോല്‍വി തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് മഞ്ജരേക്കര്‍ വാചാലനായി. ക്രിക്കറ്റ് താരമായാണോ കമന്റേറ്ററായാണോ അറിയപ്പെടാന്‍ ആഗ്രഹമെന്ന അശ്വിന്റെ ചോദ്യത്തോട് കമന്റേറ്ററായി എന്നായിരുന്നു മഞ്ജരേക്കറുടെ മറുപടി. കമന്ററിയില്‍ കളിക്കാരനേക്കാള്‍ നീണ്ട കരിയറാണ് തനിക്കുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും കളിക്കാരെ വിമര്‍ശിക്കുന്നത് പോലും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. 'കാര്യങ്ങളെ പോസിറ്റീവായി എടുക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. ആരാധകരാണ് ക്രിക്കറ്റിന്റെ ജീവന്‍. കോഹ്‌ലി ആരാധകന്‍, ധോണി ആരാധകന്‍, സി.എസ്.കെ ആരാധകന്‍... ഇവരൊക്കെയാണ് ക്രിക്കറ്റിനേയും കഴി വിപണിയേയും തീരുമാനിക്കുന്നത്. അവര്‍ ഇഷ്ടപ്പെടുന്നവരെക്കുറിച്ച് എന്നെപോലൊരാള്‍ വിമര്‍ശങ്ങള്‍ നടത്തുന്നത് പോലും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല' മഞ്ജരേക്കര്‍ പറയുന്നു.

വായടച്ചിരുന്നെങ്കില്‍ എന്നെ ജനങ്ങള്‍ ഇഷ്ടപ്പെടുമായിരുന്നു അല്ലെങ്കില്‍... എന്ന് മഞ്ജരേക്കര്‍ പറയുമ്പോഴേക്കും അശ്വിന്‍ ഇടപെട്ടു. നിങ്ങളെപോലൊരാള്‍ക്ക് അതിന് ഒരിക്കലും സാധിക്കില്ല, എന്നായിരുന്നു അശ്വിന്റെ കൂട്ടിച്ചേര്‍ക്കല്‍.

കളിക്കാര്‍ വികാരഭരിതമായി പെരുമാറുന്നവരാണെന്ന് പറഞ്ഞ മഞ്ജരേക്കര്‍ ഉദാഹരണമായി അദ്ദേഹത്തിന്റെ കാര്യം തന്നെയാണ് പറഞ്ഞത്. ഒരിക്കല്‍ ദിലീപ് വെങ്‌സര്‍ക്കാര്‍ മഞ്ജരേക്കറെ വിമര്‍ശിച്ച് കോളം എഴുതി. വെങ്‌സര്‍ക്കാരിന്റെ മുറിയിലേക്ക് എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി എഴുതി ഇടുകയാണ് താന്‍ അന്ന് ചെയ്തതെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്.