LiveTV

Live

Cricket

ഇനി അധികം വൈകില്ല; തന്‍റെ വിരമിക്കലിനെക്കുറിച്ച് രോഹിത് ശര്‍മ്മ പറയുന്നു

2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്തതോടെയാണ് രോഹിത് തന്‍റെ കരിയറിലെ മികച്ച സമയം കണ്ടെത്തിത്തുടങ്ങിയത്

ഇനി അധികം വൈകില്ല; തന്‍റെ വിരമിക്കലിനെക്കുറിച്ച് രോഹിത് ശര്‍മ്മ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഹിറ്റ് മാനാണ് ഓപ്പണിങ് ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മ. ലോകമെങ്ങും നിരവധി ആരാധകരുള്ള താരം തന്‍റെ വിരമിക്കലിനെക്കുറിച്ച് മനസ് തുറക്കുകയാണ്. 38-39 വയസില്‍ വിരമിക്കുമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാം ലൈവിലെത്തിയപ്പോഴായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.

ക്രിക്കറ്റാണ് ജീവിതം എന്ന് പറഞ്ഞാണ് നമ്മള്‍ വളര്‍ന്നത്. 38, 39 വയസില്‍ ക്രിക്കറ്റ് അവസാനിപ്പിച്ചാല്‍ പിന്നെ അത് കഴിഞ്ഞുമുണ്ട് കുറേ കാര്യങ്ങള്‍. എന്ന് അവസാനിപ്പിക്കും എന്നെനിക്ക് അറിയില്ല. 33 വയസാണ് ഇപ്പോള്‍ രോഹിത്തിന്. 39 വയസിനുള്ളില്‍ താന്‍ കളിക്കളം വിടുമെന്ന് രോഹിത്ത് പറയുന്നു.

2007ലാണ് രോഹിത് രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്നത്. എന്നാല്‍ സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാതിരുന്നതോടെ ആദ്യ നാളുകളില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ രോഹിത്തിനായിരുന്നില്ല. 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്തതോടെയാണ് രോഹിത് തന്‍റെ കരിയറിലെ മികച്ച സമയം കണ്ടെത്തിത്തുടങ്ങിയത്. ഇന്ന്, ലോക ക്രിക്കറ്റില്‍ ഏകദിനത്തില്‍ മൂന്ന് ഇരട്ട ശതകങ്ങളുള്ള ഒരേയൊരാളാണ് രോഹിത്.