LiveTV

Live

Cricket

'ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം സംസാരിച്ചതൊന്നും കേള്‍ക്കാനായില്ല'; സച്ചിനെ ആദ്യമായി കണ്ട അനുഭവം വിവരിച്ച് ഇഷാന്‍ കിഷന്‍

രോഹിത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. സച്ചിനോട് വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്ന ആരാധനയെ കുറിച്ച് പറയുകയായിരുന്നു ഞാന്‍

'ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം സംസാരിച്ചതൊന്നും കേള്‍ക്കാനായില്ല'; സച്ചിനെ ആദ്യമായി കണ്ട അനുഭവം വിവരിച്ച് ഇഷാന്‍ കിഷന്‍

സച്ചിന്‍ തെണ്ടുല്‍ക്കറെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് പറയുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍. ആദ്യമായി സച്ചിനെ കണ്ട നിമിഷത്തില്‍ സച്ചിന്‍ എന്നോട് പറഞ്ഞത് ഒന്നും തനിക്ക് കേള്‍ക്കാനായില്ലെന്ന് ഇഷാന്‍ പറയുന്നു.

2018 ഐപിഎല്ലില്‍ 6.2 കോടി രൂപക്കാണ് ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിലേക്ക് എത്തുന്നത്. സച്ചിനെ ആദ്യമായി കണ്ട നിമിഷം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞങ്ങളുടെ പിശീലന സെഷനിലേക്ക് സച്ചിനെത്തി. ഞാന്‍ ടീമിലേക്കെത്തിയ സമയമായിരുന്നു അത്. രോഹിത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. സച്ചിനോട് വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്ന ആരാധനയെ കുറിച്ച് പറയുകയായിരുന്നു ഞാന്‍. ആ സമയം സച്ചിന്‍ മുന്നില്‍. സച്ചിനോട് പോയി സംസാരിക്കാന്‍ രോഹിത് എന്നോട് പറഞ്ഞു. ഭാഗ്യത്തിന് സച്ചിന്‍ എന്റെ അടുത്തേക്ക് വന്ന് സംസാരിച്ചു. എന്നാല്‍ അദ്ദേഹം പറഞ്ഞ ഒന്നും ഞാന്‍ കേട്ടില്ല. സച്ചിന്‍ സംസാരിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ഇഷാന്‍ കിഷന്‍ പറഞ്ഞു.

2018-19ലെ വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിന്റെ ടോപ് സ്‌കോററായതോടെയാണ് ഇഷാന്‍ മുംബൈ ടീമിലേക്ക് എത്തുന്നത്. 9 കളിയില്‍ നിന്ന് 405 റണ്‍സ് ആണ് ഇഷാന്‍ ഇവിടെ നേടിയത്. കുട്ടിക്കാലം മുതല്‍ ഷോട്ട് കളിക്കാനായിരുന്നു എനിക്ക് താല്‍പര്യം. ഡിഫന്റ് ചെയ്യാനും, പന്ത് ലീവ് ചെയ്യാനും ഇഷ്ടമില്ലായിരുന്നു. ബാറ്റില്‍ പന്ത് കൊള്ളുമ്പോഴുള്ള ശബ്ദം എനിക്കിഷ്ടമാണ്. ബൗളറുടെ ഉയരമോ, പേസോ എന്നെ പേടിപ്പിച്ചിട്ടില്ല. എവിടെയാണ് പന്ത് പിച്ച് ചെയ്യുന്നത് എന്ന് മാത്രമാണ് എന്റെ ചിന്ത, ഇഷാന്‍ കിഷന്‍ പറയുന്നു.