LiveTV

Live

Cricket

'ഓ മൈ ധോണി...' പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് ധോണി

സജീവ ക്രിക്കറ്റില്‍ നിന്നും 'സ്വയം വിരമിച്ച' ശേഷം ധോണിയുടെ ചിത്രങ്ങളും മറ്റും അപൂര്‍വ്വമായി മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പൊടുന്നനെ താടിയും മുടിയും നരച്ച മറ്റൊരു ധോണിയെ കണ്ടതിന്റെ...

'ഓ മൈ ധോണി...' പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് ധോണി

ലോക്ഡൗണിനിടെ സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ക്രിക്കറ്റ്താരങ്ങളടക്കം പെടാപ്പാട് പെടുമ്പോള്‍ ബഹളങ്ങളില്‍ നിന്നും മാറി നിന്നയാളാണ് ധോണി. സജീവ ക്രിക്കറ്റില്‍ നിന്നും 'സ്വയം വിരമിച്ച' ശേഷം ധോണിയുടെ ചിത്രങ്ങളും മറ്റും അപൂര്‍വ്വമായി മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അതിന് തന്നെ ആരാധകര്‍ നന്ദി പറയേണ്ടത് ധോണിയുടെ ഭാര്യ സാക്ഷിയോടാണ്.

ധോണിയുടെ റാഞ്ചിയിലെ വീട്ടില്‍ നിന്നെടുത്ത വീഡിയോയാണ് മകള്‍ സൈവയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. പുല്‍ത്തകിടിയില്‍ വളര്‍ത്തു നായക്കൊപ്പം കളിക്കുകയും മകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന ധോണിയുടെ വീഡിയോയാണ് സാക്ഷി പോസ്റ്റു ചെയ്തിരിക്കുന്നത്. ഇതില്‍ മുന്‍ ഇന്ത്യന്‍ നായകന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കാണ് ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്.

View this post on Instagram

#runninglife post sunset !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

നരച്ച താടിയും മുടിയുമായുള്ള ധോണിയുടെ രൂപം വൈകാതെ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു.

ധോണിയെങ്ങനെ ഇത്ര കിളവനായി എന്നതായിരുന്നു പലരുടേയും ഞെട്ടല്‍. വൈകാതെ പലവിധ മൈമുകളും ധോണിയുടെ രൂപമാറ്റം വിഷയമാക്കി പലരും പോസ്റ്റു ചെയ്യുകയും ചെയ്തു.