LiveTV

Live

Cricket

എം.എസ് ധോണിയോ റിക്കി പോണ്ടിങോ? മികച്ച നായകന്‍ ആരെന്ന് മൈക്ക് ഹസ്സി പറയുന്നു

പോണ്ടിങ്ങിനു കീഴില്‍ ഹസ്സി ഏഴു വര്‍ഷത്തോളം കളിച്ചു. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന താരം കൂടിയായിരുന്നു അദ്ദേഹം

എം.എസ് ധോണിയോ റിക്കി പോണ്ടിങോ? മികച്ച നായകന്‍ ആരെന്ന് മൈക്ക് ഹസ്സി പറയുന്നു

കളിക്കളത്തിലെ തന്ത്രങ്ങളുടെ കാര്യത്തില്‍ മുന്‍ ആസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് എം.എസ് ധോണിയാണെന്ന് മുന്‍ ഓസീസ് താരം മൈക്ക് ഹസ്സി. ഒരു യൂട്യൂബ് ചാറ്റ് ഷോയില്‍ റിക്കി പോണ്ടിങ്, എം.എസ് ധോണി എന്നീ നായകന്മാരെ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ഹസ്സി. ദേശീയ ടീമിലും ഐ.പി.എല്ലിലുമായി ഇരുവര്‍ക്കും കീഴില്‍ കളിക്കാന്‍ അവസരം ലഭിച്ച താരം കൂടിയാണ് അദ്ദേഹം.

പോണ്ടിങ്ങിനു കീഴില്‍ ഹസ്സി ഏഴു വര്‍ഷത്തോളം കളിച്ചു. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന താരം കൂടിയായിരുന്നു അദ്ദേഹം. പോണ്ടിങ് എപ്പോഴും ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന നായകനാണ്. എന്തു കാര്യം ചെയ്യുമ്പോഴും അത് മത്സരബുദ്ധിയോടെ കാണുന്നയാളാണ് പോണ്ടിങ്ങെന്നും ഹസ്സി ചൂണ്ടിക്കാട്ടി.

ടീം അംഗങ്ങളെയെല്ലാം 100 ശതമാനവും പിന്തുണക്കുന്ന നായകനാണ് പോണ്ടിങ്. ധോണിയും പോണ്ടിങ്ങും തമ്മിലുള്ള ഏറ്റവും വലിയ സാമ്യത ഇതു തന്നെയാണെന്നും ഹസ്സി അഭിപ്രായപ്പെട്ടു. അതേസമയം ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ധോണി പോണ്ടിങ്ങിനേക്കാള്‍ അല്‍പ്പം മുന്നിലാണെന്നും ഹസ്സി പറഞ്ഞു. 'എം.എസ് പോണ്ടിങ്ങിനേക്കാള്‍ ശാന്തനാണ്. കളിയെ തന്ത്രപരമായി മനസിലാക്കിയെടുക്കുന്നതിലും എം.എസ് തന്നെയാണ് മുന്നില്‍. പോണ്ടിങ്ങും തന്ത്രശാലി തന്നെ, പക്ഷേ എം.എസ് കളത്തില്‍ നടപ്പാക്കുന്ന ചില നീക്കങ്ങള്‍ പോണ്ടിങ്ങില്‍ ഞാന്‍ കണ്ടിട്ടില്ല.' ഹസ്സി ചൂണ്ടിക്കാട്ടി.

താരങ്ങളുടെ സമ്മര്‍ദവും കൂടി ഇല്ലാതാക്കാനുള്ള കഴിവാണ് ധോണിയുടെ ഏറ്റവും വലിയ ഗുണമായി തനിക്ക് തോന്നിയിട്ടുള്ളതെന്നും ഹസ്സി പറയുന്നു. ഇന്ത്യയെ പോലെയുള്ള ഒരു സ്ഥലത്ത് അതൊട്ടും എളുപ്പമുള്ള കാരമല്ലെന്നും ഹസ്സി ചൂണ്ടിക്കാട്ടി.