LiveTV

Live

Cricket

അവരുടെ ശബ്ദം തരുന്ന ആവേശം ചെറുതല്ല; അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നതിനെക്കുറിച്ച് വിരാട് കോഹ്‍ലി

അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തുന്നതിനോട് സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് വരുന്നത്

അവരുടെ ശബ്ദം തരുന്ന ആവേശം ചെറുതല്ല; അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നതിനെക്കുറിച്ച് വിരാട് കോഹ്‍ലി

അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തുന്നതിനെ അനുകൂലിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഈ സാഹചര്യത്തില്‍ അതിന് സാധ്യതയുണ്ടെന്നും, അത് സംഭവിച്ചേക്കുമെന്നും കോഹ്ലി പറയുന്നു.

ഗ്യാലറി ഒഴിഞ്ഞ് കിടക്കുമ്പോള്‍ എങ്ങനെ കളിക്കാരെ അത് ബാധിക്കുമെന്ന് അറിയില്ല. ക്രിക്കറ്റിനെ മനസില്‍ കൊണ്ട് നടക്കുന്ന ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നിലാണ് നമ്മള്‍ കളിച്ചുകൊണ്ടിരുന്നത്. അതെല്ലാം അപ്രത്യക്ഷമാവുമ്പോള്‍ കളിക്കാരുടെ പ്രകടനത്തെ അത് ബാധിക്കുമോ എന്നറിയില്ല. നിറഞ്ഞ കാണികള്‍ ഉള്ളപ്പോള്‍ ലഭിക്കുന്ന മാനസികാവസ്ഥ നഷ്ടമാവും, കോഹ്‍ലി പറഞ്ഞു.

അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തുന്നതിനോട് സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് വരുന്നത്. കാണികള്‍ നല്‍കുന്ന ഊര്‍ജം നഷ്ടമാവും എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ ടിവിയില്‍ ക്രിക്കറ്റ് മത്സരം കാണുന്നത് കോവിഡിന്റെ സമ്മര്‍ദത്തില്‍ ആളുകള്‍ക്ക് ആശ്വാസം നല്‍കുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ഐപിഎല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണം എന്ന ആവശ്യവും ഉയരുന്നതിനിടെയാണ് ഈ പ്രതികരണങ്ങള്‍.