LiveTV

Live

Cricket

''നിര്‍ഭാഗ്യവാനാണെന്ന് തോന്നുന്നില്ല, ധോണിക്ക് മുമ്പേ ടീമിലെത്തിയതാണ് ഞാന്‍'' പാര്‍ഥിവ് പട്ടേല്‍ പറയുന്നു

ചില പരമ്പരകളില്‍ എനിക്ക് മികവ് കാണിക്കാന്‍ കഴിയാതെ വന്നതോടെയാണ് ധോണി ടീമിലേക്ക് എത്തിയത്

''നിര്‍ഭാഗ്യവാനാണെന്ന് തോന്നുന്നില്ല, ധോണിക്ക് മുമ്പേ ടീമിലെത്തിയതാണ് ഞാന്‍'' പാര്‍ഥിവ് പട്ടേല്‍ പറയുന്നു

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് കീഴില്‍ കളിക്കാന്‍ സാധിക്കാതിരുന്നതിനെ ഭാഗ്യമില്ലായ്മയായി കരുതുന്നില്ലെന്ന് പാര്‍ഥിവ് പട്ടേല്‍. ധോണിക്ക് മുമ്പേ ആരംഭിച്ചതാണ് തന്റെ കരിയര്‍. ധോനിക്ക് മുമ്പേ കളിക്കാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും പാര്‍ഥി വ് പറയുന്നു.

ചില പരമ്പരകളില്‍ എനിക്ക് മികവ് കാണിക്കാന്‍ കഴിയാതെ വന്നതോടെയാണ് ധോണി ടീമിലേക്ക് എത്തിയത്. ഞാന്‍ ജനിച്ച സമയം തെറ്റിപ്പോയി എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞാന്‍ അതിനോട് യോജിക്കുന്നില്ല. തനിക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ധോണി ഉറപ്പാക്കി. അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ വളരെ പ്രത്യേകതയുള്ളതാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ഭാഗ്യമില്ലാത്തവനാണ് ഞാന്‍ എന്നെനിക്ക് തോന്നുന്നില്ല, പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

2002ലാണ് പാര്‍ഥിവ് ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നത്. ടെസ്റ്റില്‍ അരങ്ങേറി ഒരു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഏകദിന ടീമിലേക്ക് എത്തുന്നത്. 25 ടെസ്റ്റിലും 38 ഏകദിനങ്ങളിലും, രണ്ട് ട്വന്റി20യിലും പാര്‍ഥിവ് ഇന്ത്യക്ക് വേണ്ടി കളിച്ചു. 2018ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് അവസാനമായി പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ കുപ്പായത്തിലേക്ക് എത്തിയത്.