LiveTV

Live

Cricket

സഞ്ജുവും സ്മിത്തും പരസ്പരം 'ചാചു'എന്ന് വിളിക്കുന്നതിന് പിന്നില്‍

താന്‍ ഏറ്റവും കൗതുകത്തോടെ നിരീക്ഷിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കളിക്കാരന്‍ ജോസ് ബട്‌ലറാണെന്നും സഞ്ജു...

സഞ്ജുവും സ്മിത്തും പരസ്പരം 'ചാചു'എന്ന് വിളിക്കുന്നതിന് പിന്നില്‍

സഞ്ജു സാംസണെ ക്രിക്കറ്റ് സുഹൃത്തുക്കള്‍ ചാചു എന്നാണ് വിളിക്കാറ്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ സഞ്ജു തന്റെ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തിനെയും ചാചുവെന്നാണ് വിളിക്കാറ്. സ്മിത്താകട്ടെ തിരിച്ച് സഞ്ജുവിനേയും അതേ പേര് വിളിക്കുന്നു. എന്താണ് ഇതിന്റെ കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.

രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ വിഭാഗം ഉപദേശകനായ ഇഷ് സോഥിയുമായി നടത്തിയ പോഡ് കാസ്റ്റിനിടെയായിരുന്നു 'ചാചു' എന്ന പേര് തനിക്കും സ്റ്റീവ്‌സ്മിത്തിനും ഒരുമിച്ച് ലഭിച്ചതിന്റെ കഥ പറഞ്ഞത്. ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹോഡ്ജായിരുന്നു ചാചുവെന്ന് ആദ്യം സ്മിത്തിനെ വിളിച്ചിരുന്നത്. അദ്ദേഹം പിന്നീട് രാജസ്ഥാന്‍ റോയല്‍സ് വിട്ടു. അപ്പോള്‍ സ്മിത്തിനെ സഞ്ജു സാംസണ്‍ ചാചുവെന്ന വിളിച്ചു തുടങ്ങി. അതേ പേരുതന്നെ സ്മിത്ത് തിരിച്ച് സഞ്ജുവിനേയും വിളിച്ചതോടെയാണ് മലയാളി താരത്തിന് ക്രിക്കറ്റില്‍ വിളിപ്പേര് ലഭിച്ചത്.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബുദ്ധികളിലൊന്നാണ് സ്റ്റീവ് സ്മിത്തെന്നാണ് സഞ്ജു പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സില്‍ അദ്ദേഹത്തിന് കീഴില്‍ കളിക്കുന്നത് താനടക്കമുള്ള താരങ്ങള്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും സഞ്ജു പറഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 2018ല്‍ നേടിയ 91 റണ്‍സാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഐ.പി.എല്‍ ഇന്നിങ്‌സെന്നും സഞ്ജു ഇഷ് സോധിയോട് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സില്‍ താന്‍ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കുന്ന താരം ജോസ് ബട്‌ലറാണെന്നാണ് 25കാരനായ സഞ്ജു പറഞ്ഞത്. ഒരു നിമിഷം പോലും ബട്‌ലര്‍ വെറുതേയിരിക്കാറില്ല. ബാറ്റിങ് പരിശീലനത്തിന് പിന്നാലെ വിക്കറ്റ് കീപ്പറായി പരിശീലിക്കുന്നുണ്ടാകും. ഇതൊന്നുമല്ലെങ്കില്‍ ഗ്രൗണ്ടിന് ചുറ്റും ഓടുന്നുണ്ടാകും. അദ്ദേഹം കീപ്പറെന്ന നിലയില്‍ പരിശീലനം നടത്തുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു.