LiveTV

Live

Cricket

''ധോണിക്ക് പകരക്കാരനായി ടീമിലെത്തിയ പന്ത് ഇപ്പോള്‍ വെള്ളം കൊടുക്കാനായി മാത്രം ഗ്രൌണ്ടിലേക്കെത്തുന്നു''; ഇന്ത്യന്‍ മാനേജ്മെന്‍റിനെ വിമര്‍ശിച്ച് ആശിഷ് നെഹ്റ

കെ.എല്‍ രാഹുല്‍ അഞ്ചാമനായി ബാറ്റ് ചെയ്യുകയും എം.എസ് ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ പന്ത് വെള്ളം കൊടുക്കുകയും ചെയ്യുന്നു. നെഹ്റ പറഞ്ഞു

''ധോണിക്ക് പകരക്കാരനായി ടീമിലെത്തിയ പന്ത് ഇപ്പോള്‍ വെള്ളം കൊടുക്കാനായി മാത്രം ഗ്രൌണ്ടിലേക്കെത്തുന്നു''; ഇന്ത്യന്‍ മാനേജ്മെന്‍റിനെ വിമര്‍ശിച്ച് ആശിഷ് നെഹ്റ

യുവതാരം റിഷബ് പന്തിനോട് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് പെരുമാറുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ. ലോക്ക് ഡൌണിനെത്തുടര്‍ന്ന് സഹ കളിക്കാരനായിരുന്ന ആകാശ് ചോപ്രയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെയാണ് നെഹ്റ ഇന്ത്യന്‍ മാനേജ്മെന്‍റിനെതിരെ തുറന്നടിച്ചത്. പന്തിനോട് ടീം മാനേജ്മെന്‍റ് നീതി കാണിക്കണമെന്നും നെഹ്റ അഭിപ്രായപ്പെട്ടു.

എം.എസ് ധോണിക്ക് പകരക്കാരനായാണ് പന്ത് ടീമിലേക്ക് വരുന്നത്. പക്ഷെ, ആ സ്ഥാനത്ത് പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കീപ്പിങ്ങിലും ബാറ്റിങ്ങിലും തുടര്‍ന്ന മോശം ഫോം ആ സ്ഥാനം കെ.എല്‍ രാഹുലിന് നേടിക്കൊടുക്കുകയും പന്ത് പുറത്താവുകയും ചെയ്യിപ്പിച്ചു.

ആസ്ട്രേലിയക്കെതിരെയും ന്യൂസിലാന്‍റിനെതിരെയും മികച്ച ഫോം നേടിയ രാഹുല്‍ വിക്കറ്റ് കീപ്പര്‍ എന്ന രീതിയിലും ടീമില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ ന്യൂസിലാന്‍റിനെതിരായ ടി20, ഏകദിന മത്സരങ്ങളില്‍ പന്ത് കളിച്ചതേയില്ല. പകരം, വെള്ളം കൊടുക്കാനായി മാത്രം ഗ്രൌണ്ടിലേക്കിറങ്ങി.

ഒരുപാട് നല്ല കഴിവുള്ള താരങ്ങളുണ്ട്. പക്ഷെ, അവരെയെല്ലാം ഒരുപാട് നാളത്തേക്കായി വാര്‍ത്തെടുക്കണം. ഇപ്പോള്‍ ടീമിലെ അഞ്ച്, ആറ് സ്ഥാനക്കാരായി ആര് കളിക്കും എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കെ.എല്‍ രാഹുല്‍ അഞ്ചാമനായി ബാറ്റ് ചെയ്യുകയും എം.എസ് ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ പന്ത് വെള്ളം കൊടുക്കുകയും ചെയ്യുന്നു. നെഹ്റ പറഞ്ഞു.