LiveTV

Live

Cricket

'തനിക്ക് മുമ്പും പിമ്പും ഒത്തുകളികള്‍ നടന്നു, തന്നെ മാത്രം പിസിബി പരിഗണിച്ചില്ല'; വെളിപ്പെടുത്തലുമായി മുഹമ്മദ് ആസിഫ്

2010ല്‍ കുപ്രസിദ്ധമായ നോബോള്‍ സ്‌പോട്ട് ഫിക്‌സിങില്‍ കുടുങ്ങിയാണ് മുഹമ്മദ് ആസിഫ് ക്രിക്കറ്റില്‍ നിന്ന് പുറത്താകുന്നത്

'തനിക്ക് മുമ്പും പിമ്പും ഒത്തുകളികള്‍ നടന്നു, തന്നെ മാത്രം പിസിബി പരിഗണിച്ചില്ല'; വെളിപ്പെടുത്തലുമായി മുഹമ്മദ് ആസിഫ്

തനിക്ക് മുമ്പും പാകിസ്താന്‍ ക്രിക്കറ്റില്‍ ഒത്തുകളിച്ചവരുണ്ടെന്നും അവരില്‍ പലരും ഇപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗമാണെന്നും മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫ്. തനിക്ക് ശേഷവും ഒത്തുകളിച്ചവരുണ്ടെന്നും അവര്‍ക്കൊന്നും തന്‍റെ ഗതി വന്നില്ലെന്നും ആസിഫ് പറഞ്ഞു.

ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആസിഫിന്‍റെ പ്രതികരണം. രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന രീതി നിരാശപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പിന്നാലെയായിരുന്നു ആസിഫ് മനസ് തുറന്നത്. കരിയര്‍ കൂടുതല്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാനായിരുന്നു ആഗ്രഹമെന്നും ആസിഫ് പറഞ്ഞു.

എല്ലാവര്‍ക്കും ജീവിതത്തില്‍ ദുഖങ്ങളുണ്ടാകും. ചിലര്‍ മാത്രമേ പുറത്തു പറയൂ. തന്റെ ബൗളിങ് വളരെ മികച്ചതായിരുന്നുവെന്ന് ഒട്ടേറെപ്പേര്‍ പറയുമ്പോഴും പിസിബി എന്റെ കാര്യത്തില്‍ കാര്യമായ പരിഗണനയൊന്നും കാണിച്ചില്ല. എന്തായാലും പഴയ കാര്യങ്ങളോര്‍ത്ത് സങ്കടപ്പെടാന്‍ ഞാനില്ല. ആസിഫ് പറഞ്ഞു.

2010ല്‍ കുപ്രസിദ്ധമായ നോബോള്‍ സ്‌പോട്ട് ഫിക്‌സിങില്‍ കുടുങ്ങിയാണ് മുഹമ്മദ് ആസിഫ് ക്രിക്കറ്റില്‍ നിന്ന് പുറത്താകുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ബോധപൂര്‍വ്വം നോബോളുകള്‍ എറിഞ്ഞുവെന്ന കുറ്റമാണ് മുഹമ്മദ് ആസിഫിനെതിരെ അന്ന് ചുമത്തപ്പെട്ടത്. 2015ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ആമിര്‍ നിലവില്‍ പാക് ടീമില്‍ അംഗമാണ്