LiveTV

Live

Cricket

''രോഹിത് ശർമ ഇന്ന് എവിടെയെത്തിയോ അതിന് കാരണക്കാരൻ എം.എസ് ധോണിയാണ്'' ഗൗതം ഗംഭീര്‍

രോഹിതിന്റെ മറഞ്ഞിരിക്കുന്ന കഴിവുകൾ ശ്രദ്ധിക്കുകയും 2013ൽ രോഹിത്തിന് ഓപ്പണറായി സ്ഥാനക്കയറ്റം നൽകുകയും ധോണിയാണ്

''രോഹിത് ശർമ ഇന്ന് എവിടെയെത്തിയോ അതിന് കാരണക്കാരൻ എം.എസ് ധോണിയാണ്'' ഗൗതം ഗംഭീര്‍

രോഹിത് ശർമ നിശ്ചിത ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്നതിന് നന്ദി പറയേണ്ടത് മുൻ നായകന്‍ മഹേന്ദ്ര സിങ് ധോണിയോടാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൌതം ഗംഭീർ. 2007ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം രോഹിത് മധ്യനിരയിൽ ഫോം കണ്ടെത്താനാകാതെ വലഞ്ഞിരുന്നു. ആ സമയത്ത് രോഹിത്തിന് ധോണി നല്‍കിയ പിന്തുണ ചെറുതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഹിതിന്റെ മറഞ്ഞിരിക്കുന്ന കഴിവുകൾ ശ്രദ്ധിക്കുകയും 2013ൽ രോഹിത്തിന് ഓപ്പണറായി സ്ഥാനക്കയറ്റം നൽകുകയും ധോണിയാണ്. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മാരകമായ ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാരിൽ ഒരാളായി രോഹിത് മാറിയതിന് കാരണക്കാരൻ ധോണിയാണ്. ധോണിയുടെ ആ നീക്കം കാരണമാണ് ലോക ക്രിക്കറ്റിൽ രോഹിതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കാരണമായതെന്നും ഗംഭീർ പറഞ്ഞു.

“രോഹിത് ശർമ ഇന്ന് എവിടെയെത്തിയോ അതിന് കാരണക്കാരൻ എം.എസ് ധോണിയാണ്. നിങ്ങൾക്ക് സെലക്ഷൻ കമ്മിറ്റിയെക്കുറിച്ചും ടീം മാനേജ്മെന്റിനെക്കുറിച്ചും സംസാരിക്കാം, പക്ഷേ നായകന്‍റെ പിന്തുണയില്ലെങ്കിൽ എല്ലാം ഉപയോഗശൂന്യമാണ്. എല്ലാം നായകന്‍റെ കൈയിലാണ്'' ഗംഭീർ ഇന്ത്യ ടുഡേയുടെയോട് പറഞ്ഞു.

ഒരു കാലഘട്ടത്തിൽ ധോണി രോഹിത് ശർമയെ എങ്ങനെ പിന്തുണച്ചുവെന്നത് ഏവരും മനസിലാക്കേണ്ടതാണ്. മറ്റേതൊരു കളിക്കാരനും അത്തരം പിന്തുണ ധോണി നൽകിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. പുതിയ താരങ്ങളോട് രോഹിത്, കോഹ്‍ലി തുടങ്ങിയവര്‍ അങ്ങിനെത്തന്നെ പെരുമാറണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.