LiveTV

Live

Cricket

മൂന്ന് ഫ്ലൈറ്റ്, രണ്ട് മണിക്കൂര്‍ ഡ്രൈവ്; വിവാഹ ദിവസം ധോണി നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മന്‍ദീപ്

ഇഷാന്ത് ശർമ, സുരേഷ് റെയ്ന എന്നിവരുടെ വിവാഹങ്ങൾക്കും ഇത്തരത്തിൽ അപ്രതീക്ഷിതമായി എത്തി സർപ്രൈസ് നല്‍കിയ കാര്യം അന്ന് ധോണി വെളിപ്പെടുത്തിയതായി മൻദീപ് പറഞ്ഞു

മൂന്ന് ഫ്ലൈറ്റ്, രണ്ട് മണിക്കൂര്‍ ഡ്രൈവ്; വിവാഹ ദിവസം ധോണി നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മന്‍ദീപ്

ഇന്ത്യന്‍ ടീമിലെ സാന്നിധ്യത്തേക്കാള്‍ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനായി കളിക്കുന്ന മന്‍ദീപ് സിങ്ങിനെയാവും ഏവര്‍ക്കും പരിചയം. മൂന്ന് ടി20 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച മന്‍ദീപ് സിങ്ങിന് തന്‍റെ വിവാഹ ദിവസം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം.

''2016 ഡിസംബർ 26നായിരുന്നു എന്റെ വിവാഹം. മഹി ഭായിയെ (എം.എസ്. ധോണി) ഞാൻ പ്രത്യേകം ക്ഷണിച്ചിരുന്നെങ്കിലും വിവാഹത്തിനു വരുന്ന കാര്യമൊന്നും പറഞ്ഞില്ല. വിവാഹ ദിവസം തനിക്ക് ന്യൂയോര്‍ക്കില്‍ പോകണമെന്നും പറഞ്ഞിരുന്നു. പക്ഷെ, അദ്ദേഹം എന്റെ വിവാഹത്തിനു വന്നു. അതും തീർത്തും അപ്രതീക്ഷിതമായി. ഇന്ത്യൻ ക്രിക്കറ്റിലെ തിരക്കുള്ള താരവും അന്നത്തെ ടീം നായകനുമായിരിക്കെ അദ്ദേഹം വിവാഹത്തിന് വന്നത് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി'' മൻദീപ് വിശദീകരിച്ചു.

''റാഞ്ചിയിൽനിന്ന് ഡൽഹി വഴി അമൃത്സറിലെത്തണമെങ്കിൽ മൂന്നു വിമാനങ്ങളിൽ കയറണം. അവിടുന്ന് വീട്ടിലെത്താൻ രണ്ടു മണിക്കൂർ ഡ്രൈവും. ഡിസംബറിലെ കൊടും തണുപ്പും മഞ്ഞും സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കിടെ വേണം ഈ ഡ്രൈവ്. അത്രക്ക് ബുദ്ധിമുട്ടിയാണ് അന്ന് അദ്ദേഹം എന്റെ വിവാഹത്തിനെത്തിയത്. വളരെ കുറച്ചു മത്സരം മാത്രമാണ് അദ്ദേഹത്തിനൊപ്പം ഞാൻ കളിച്ചിട്ടുള്ളത്. അതാണ് അദ്ദേഹത്തിന്റെ ലാളിത്യം, മഹത്വവും'' മൻദീപ് ചൂണ്ടിക്കാട്ടി. ഇഷാന്ത് ശർമ, സുരേഷ് റെയ്ന എന്നിവരുടെ വിവാഹങ്ങൾക്കും ഇത്തരത്തിൽ അപ്രതീക്ഷിതമായി എത്തി സർപ്രൈസ് നല്‍കിയ കാര്യം അന്ന് ധോണി വെളിപ്പെടുത്തിയതായി മൻദീപ് പറഞ്ഞു.