LiveTV

Live

Cricket

'നീ പിന്നില്‍ നിന്ന് കുത്തി, കൊറോണയേക്കാള്‍ മാരകം' മുന്‍ വിന്‍ഡീസ് താരത്തിനെതിരെ ആഞ്ഞടിച്ച് ക്രിസ് ഗെയില്‍

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഗെയിലിന്റെ ടീമായിരുന്ന ജമൈക്ക തലവാസില്‍ നിന്നും ഗെയില്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ്...

'നീ പിന്നില്‍ നിന്ന് കുത്തി, കൊറോണയേക്കാള്‍ മാരകം' മുന്‍ വിന്‍ഡീസ് താരത്തിനെതിരെ ആഞ്ഞടിച്ച് ക്രിസ് ഗെയില്‍

ദീര്‍ഘകാലം വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഒന്നിച്ചു കളിച്ച രാം നരേഷ് സര്‍വനെതിരെ ആഞ്ഞടിച്ച് ക്രിസ് ഗെയില്‍. കൊറോണ വൈറസിനേക്കാള്‍ ഭീകരനാണെന്നും പിന്നില്‍ നിന്നും കുത്തുന്നവനാണ് സര്‍വനെന്നുമാണ് ഗെയിലിന്റെ ആരോപണം. യുട്യൂബ് വീഡിയോകളിലൂടെയാണ് ഗെയില്‍ പരസ്യമായി സര്‍വനെ ചീത്തവിളിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ അണ്ടര്‍ 19 തലം മുതല്‍ക്കേ ഒരുമിച്ചു കളിച്ചിട്ടുണ്ട് സര്‍വനും ഗെയിലും.

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഗെയിലിന്റെ ടീമായിരുന്ന ജമൈക്ക തലവാസില്‍ നിന്നും ഗെയില്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വനെതിരെ ആക്ഷേപശരങ്ങളുമായി ഗെയില്‍ എത്തിയിരിക്കുന്നത്. അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന കാലം തൊട്ടേ സര്‍വന്‍ പിന്നില്‍ നിന്നും കുത്തിയിട്ടുണ്ടെന്നും എന്നാണ് ഇത് നിര്‍ത്തുകയെന്നും ഗെയില്‍ ചോദിക്കുന്നു.

സര്‍വനും ഗെയിലും
സര്‍വനും ഗെയിലും

പുറമേ സന്ന്യാസിയെപോലെ അഭിനയിക്കുന്ന സര്‍വന്‍ കൊറോണ വൈറസിനേക്കാള്‍ ഭീകരനാണെന്നും ഗെയില്‍ അധിക്ഷേപിക്കുന്നുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തന്നെ ജമൈക്ക തലവാസ് പുറത്താക്കിയതിന് പിന്നില്‍ സര്‍വനാണെന്നാണ് ഗെയിലിന്റെ ആരോപണം. സര്‍വന്‍ ടീം ഉടമയെ സ്വാധീനിച്ചതുകൊണ്ടാണ് താന്‍ പുറത്തായതെന്നാണ് ഗെയില്‍ പറയുന്നത്. നിലവില്‍ സെന്റ് ലൂസിയ സൗക്‌സിന്റെ താരമാണ് 40കാരനായ ഗെയില്‍.