LiveTV

Live

Cricket

'രഞ്ജി ട്രോഫിയില്‍ എന്‍റെ കരിയര്‍ അവസാനിക്കുമെന്ന് പറഞ്ഞവരുണ്ട്' ജസ്പ്രിത് ബുംറ

വാതിലുകളെല്ലാം എനിക്ക്‌ മുമ്പില്‍ അടഞ്ഞ്‌ കിടക്കുകയായിരുന്നു. അതുകൊണ്ട്‌ ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്‌തു

'രഞ്ജി ട്രോഫിയില്‍ എന്‍റെ കരിയര്‍ അവസാനിക്കുമെന്ന് പറഞ്ഞവരുണ്ട്' ജസ്പ്രിത് ബുംറ

രഞ്‌ജി ട്രോഫിയില്‍ മാത്രമായി എന്റെ കരിയര്‍ അവസാനിക്കും എന്ന്‌ പറഞ്ഞ ഒരുപാട് പേരുണ്ടെന്ന് ഇന്ത്യന്‍ താരം ജസ്പ്രിത് ബൂമ്ര. ഇന്ത്യന്‍ ടീമിലേക്ക്‌ എത്തിക്കഴിഞ്ഞപ്പോള്‍ എനിക്ക്‌ അധിക നാള്‍ കളിക്കാന്‍ കഴിയില്ലെന്നായി ഇവരുടെ വാദമെന്നും ബൂമ്ര പറയുന്നു.

വാതിലുകളെല്ലാം എനിക്ക്‌ മുമ്പില്‍ അടഞ്ഞ്‌ കിടക്കുകയായിരുന്നു. അതുകൊണ്ട്‌ ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്‌തു. ഈ ബൗളിങ്‌ ആക്ഷന്‍ തുടര്‍ന്നു കൊണ്ട്‌ ഞാന്‍ എന്റെ കഴിവിന്‌ മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. ഇന്ത്യന്‍ ടീമിലേക്ക്‌ ഞാന്‍ എത്തിയത്‌ ഐപിഎല്ലിന്റെ മികവിലാണെന്ന്‌ പറയുന്നവരുണ്ട്‌. അത്‌ തെറ്റാണെന്നും ബൂമ്ര വ്യക്തമാക്കി.

2013ലാണ്‌ താന്‍ ഐപിഎല്‍ ടീമിലേക്ക്‌ എത്തുന്നത്‌. എന്നാല്‍ പിന്നെയുള്ള മൂന്ന്‌ വര്‍ഷം മുംബൈ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ എനിക്കായില്ല. വിജയ്‌ ഹസാരെ ട്രോഫിയിലും മറ്റ്‌ ഡൊമസ്റ്റിക്‌ ടൂര്‍ണമെന്റുകളിലും മികവ്‌ കാണിച്ചതോടെ 2016ലാണ്‌ തനിക്ക്‌ ഇന്ത്യന്‍ ടീമിലേക്ക്‌ വിളിയെത്തിയത്‌ എന്നും ബൂമ്ര പറഞ്ഞു. വിക്കറ്റ്‌ വീഴ്‌ത്തി മികവ്‌ കാണിക്കുമ്പോള്‍പോലും പരിക്കിലേക്ക്‌ എളുപ്പം വഴുതി വീഴാന്‍ സാധ്യതയുള്ള ബൗളിങ്‌ ആക്ഷന്‍ ബൂമ്രയ്‌ക്ക്‌ വിനയാകുമെന്ന്‌ ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്‌ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്‌.