LiveTV

Live

Cricket

സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാരിനെ മത സ്ഥാപനങ്ങള്‍ സഹായിക്കട്ടെ- കപില്‍ ദേവ്

ധനസമാഹരണത്തിനായി ഇന്ത്യ-പാക്‌ മത്സരം സംഘടിപ്പിക്കണമെന്ന ഷുഹൈബ് അക്തറിന്റെ ആവശ്യം വീണ്ടും കപില്‍ദേവ്‌ തള്ളി

സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാരിനെ മത സ്ഥാപനങ്ങള്‍ സഹായിക്കട്ടെ- കപില്‍ ദേവ്

കോവിഡ്‌ 19 സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതങ്ങളെ നേരിടാനാവാതെ വന്നാല്‍ മത സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സഹായിക്കണമെന്ന്‌ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്‌. അത്‌ അവരുടെ കടമയാണെന്നും കപില്‍ ചൂണ്ടിക്കാട്ടി.

'ഇന്ത്യക്ക്‌ പണം കണ്ടെത്താനാവാതെ വന്നാല്‍ മത സ്ഥാപനങ്ങളും, സംഘടനകളുമുണ്ട്‌. വിഗ്രഹ ദര്‍ശനത്തിനെത്തുമ്പോള്‍ നമ്മള്‍ ഒരുപാട്‌ പണം ഇവര്‍ക്ക്‌ നല്‍കുന്നതാണ്‌. അതുകൊണ്ട്‌ അവര്‍ ഈ സമയം സര്‍ക്കാരിനെ സഹായിക്കട്ടെ' കപില്‍ ദേവ്‌ പറഞ്ഞു.

സ്‌കൂളിലും കോളെജിലും പോവാന്‍ സാധിക്കാത്ത വിദ്യാര്‍ഥികളെ കുറിച്ചുള്ള ആശങ്കയാണ്‌ എനിക്ക്‌ കൂടുതല്‍. കാരണം, അവരാണ്‌ നമ്മുടെ പുതു തലമുറ. അതുകൊണ്ട്‌ ആദ്യം സ്‌കൂളുകള്‍ തുറക്കണമെന്നാണ്‌ ഞാന്‍ പറയുക. ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം പിന്നാലെ എത്തിക്കോളും. കപില്‍ദേവ്‌ കൂട്ടിച്ചേര്‍ത്തു.

ധനസമാഹരണത്തിനായി ഇന്ത്യ-പാക്‌ മത്സരം സംഘടിപ്പിക്കണമെന്ന ഷുഹൈബ് അക്തറിന്റെ ആവശ്യം വീണ്ടും കപില്‍ദേവ്‌ തള്ളി. ധനസമാഹരണത്തിന്‌ മറ്റ്‌ പല വഴികളുണ്ട്‌. പണം വേണമെങ്കില്‍ അതിര്‍ത്തിയിലെ പ്രവര്‍ത്തികള്‍ നിങ്ങള്‍ അവസാനിപ്പിക്കണമെന്നും ആ പണത്തിന്‌ ആശുപത്രികള്‍ ആരംഭിക്കണമെന്നും അക്തറിന്‌ മറുപടിയായി കപില്‍ദേവ്‌ പറഞ്ഞു