LiveTV

Live

Cricket

ആ തോല്‍വി ഇപ്പോഴും എന്നെ വേട്ടയാടുന്നു; തന്‍റെ പേടിസ്വപ്നമായ മത്സരത്തെക്കുറിച്ച് കെഎല്‍ രാഹുല്‍

കഴിഞ്ഞുപോയ കളികളില്‍ ഏതെങ്കിലും ഒന്നിന്‍റെ ഫലം മാറ്റാന്‍ അവസരം ലഭിച്ചാല്‍ ഏത്‌ മത്സരമായിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി

ആ തോല്‍വി ഇപ്പോഴും എന്നെ വേട്ടയാടുന്നു; തന്‍റെ പേടിസ്വപ്നമായ മത്സരത്തെക്കുറിച്ച് കെഎല്‍ രാഹുല്‍

ലോകകപ്പ്‌ സെമി ഫൈനലിലെ തോല്‍വി തന്നെ ഇപ്പോഴും വേട്ടയാടുന്നതായി ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. ആ മത്സരം ദുസ്വപ്‌നം കണ്ട്‌ ഉണരാറുണ്ടെന്നും രാഹുല്‍ പറയുന്നു. കഴിഞ്ഞുപോയ കളികളില്‍ ഏതെങ്കിലും ഒന്നിന്‍റെ ഫലം മാറ്റാന്‍ അവസരം ലഭിച്ചാല്‍ ഏത്‌ മത്സരമായിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.

അത് ലോകകപ്പ് സെമി ഫൈനല്‍ തന്നെയായിരിക്കും. എനിക്ക് തോന്നുന്നു, ഞങ്ങളില്‍ പലര്‍ക്കും ആ തോല്‍വിയുടെ ആഘാതം വിട്ടുമാറിയിട്ടില്ല. അത് ഇപ്പോഴും ഞങ്ങളെ വേട്ടയാടുന്നു. മുതിര്‍ന്ന താരങ്ങള്‍ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന് അറിയില്ല. പക്ഷെ, അത്രയും മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമുള്ള തോല്‍വിയായതിനാലാണ് കൂടുതല്‍ സങ്കടം. ആ മത്സരം പലപ്പോഴും ദുസ്വപ്‌നം കണ്ട്‌ ഉണരാറുണ്ട്. രാഹുല്‍ പറഞ്ഞു.

എന്തും നേടാന്‍ എനിക്ക്‌ സാധിക്കും എന്ന തോന്നല്‍ നല്‍കിയത്‌ സിഡ്‌നിയില്‍ നേടിയ സെഞ്ചുറിയാണ്‌. എന്റെ കാഴ്‌ചപ്പാടുകളെല്ലാം അവിടെ മാറി മറിഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ അത്തരമൊരു തിരിച്ചുവരവ്‌ ആരും സ്വപ്‌നം കാണുന്നതാണ്‌. മനസ്‌ വെച്ചാല്‍ എനിക്ക്‌ എന്തും നേടാന്‍ സാധിക്കും എന്ന തോന്നല്‍ തനിക്ക്‌ അവിടെ വെച്ച്‌ ലഭിച്ചതായും രാഹുല്‍ പറഞ്ഞു.