LiveTV

Live

Cricket

'പാകിസ്താന്‍ ബാറ്റ്സ്മാന്മാര്‍ ടീമിനായി കളിക്കുന്നു, ഇന്ത്യന്‍ താരങ്ങള്‍ അവര്‍ക്കായി മാത്രവും'; ഇന്‍സമാമിന്‍റെ പ്രസ്താവന വിവാദമാകുന്നു

പാകിസ്താന്‍ വിജയികളായ 1992ലെ ലോകകപ്പിനെക്കുറിച്ചാണ് ചര്‍ച്ച. പാക് ടീം പിന്തുടര്‍ന്ന പല കാര്യങ്ങളും ഇന്ത്യയുമായുള്ള പോരാട്ടവുമായിരുന്നു ചര്‍ച്ചാ വിഷയം

'പാകിസ്താന്‍ ബാറ്റ്സ്മാന്മാര്‍ ടീമിനായി കളിക്കുന്നു, ഇന്ത്യന്‍ താരങ്ങള്‍ അവര്‍ക്കായി മാത്രവും'; ഇന്‍സമാമിന്‍റെ പ്രസ്താവന വിവാദമാകുന്നു

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളിലും ലോക്ക് ഡൌണ്‍ പുരോഗമിക്കുകയായതിനാല്‍ ഏവരെയും പോലെ ക്രിക്കറ്റ് താരങ്ങളും സജീവമാണ്. പുതിയ കാലത്തെ താരങ്ങള്‍ സജീവമായപ്പോള്‍ പഴയ തലമുറയിലുള്ളവരും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. മുന്‍ പാകിസ്താന്‍ നായകന്മാരായ റമീസ് രാജ, ഇന്‍സമാം ഉല്‍ ഹഖ് തുടങ്ങിയവര്‍ നടത്തിയ സംഭാഷണത്തിലെ ഇന്‍സമാമിന്‍റെ ഒരു പ്രസ്ഥാവന ഇപ്പോള്‍ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയാണ്.

പാകിസ്താന്‍ വിജയികളായ 1992ലെ ലോകകപ്പിനെക്കുറിച്ചാണ് ചര്‍ച്ച. പാക് ടീം പിന്തുടര്‍ന്ന പല കാര്യങ്ങളും ഇന്ത്യയുമായുള്ള പോരാട്ടവുമായിരുന്നു ചര്‍ച്ചാ വിഷയം. ഇതിനിടെയാണ് ഇന്‍സമാം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഒരു ഒളിയമ്പ് എറിഞ്ഞത്. ഇന്ത്യന്‍ താരങ്ങള്‍ സെഞ്ച്വറി നേടിയിരുന്നെങ്കിലും അത് അവര്‍ക്ക് വേണ്ടി മാത്രമായിരുന്നു. എന്നാല്‍ പാക് താരങ്ങള്‍ നേടിയിരുന്ന മുപ്പതോ നാല്‍പതോ റണ്‍സ് ടീമിന് വേണ്ടിയായിരുന്നു എന്നുമാണ് ഇന്‍സമാം പറഞ്ഞത്. ഇതിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വലിയ വാക്പോരിന് വഴിവെച്ചു.

ഇന്ത്യയോട് മത്സരിക്കുമ്പോള്‍, കടലാസിലെ കണക്കുകളില്‍ അവരുടെ ബാറ്റ്സ്മാന്മാര്‍ മുന്നിട്ട് നിന്നിരുന്നു. കാരണം, പാക് താരങ്ങള്‍ മുപ്പതോ നാല്‍പതോ റണ്‍സ് മാത്രമാണ് നേടിയിരുന്നതെങ്കിലും അത് ടീമിന് വേണ്ടിയായിരുന്നു. പക്ഷെ, ഇന്ത്യന്‍ താരങ്ങള്‍ 100 റണ്‍സ് നേടിയിരുന്നെങ്കിലും അത് അവര്‍ക്ക് വേണ്ടി മാത്രമായിരുന്നു. ഇന്‍സി പറഞ്ഞു.