LiveTV

Live

Cricket

'അതാരാ ഇതാരാ...' ആരാധകരെ വീഴ്ത്തി ഹര്‍മന്‍പ്രീതിന്റെ മാജിക്

ഇന്‍സ്റ്റഗ്രാമില്‍ ഹര്‍മന്‍പ്രീത് കൗര്‍ പോസ്റ്റ് ചെയ്ത മാജിക് വീഡിയോയിലാണ് ആരാണ് പ്രതിബിംബമെന്നും ആരാണ് ശരിക്കുള്ളതെന്നും തിരിച്ചറിയാനാവാതെ കുഴങ്ങിപ്പോവുന്നത്...

'അതാരാ ഇതാരാ...' ആരാധകരെ വീഴ്ത്തി ഹര്‍മന്‍പ്രീതിന്റെ മാജിക്

കോവിഡ് ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായതോടെയാണ് പലരുടേയും കഴിവുകള്‍ പുറത്തുവന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍ പുതിയൊരു മാജിക് വീഡിയോയുമായി എത്തിയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ഈ വീഡിയോയില്‍ ഏതാണ ഹര്‍മന്‍ പ്രീതെന്നും ഏതാണ് പ്രതിബിംബം എന്നും അറിയാതെ കുഴങ്ങിപോവുകയാണ് കാഴ്ച്ചക്കാര്‍.

വലിയൊരു കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ഹര്‍മന്‍ പ്രീതിനെയാണ് വീഡിയോയില്‍ ആദ്യം കാണാനാവുക. ഹര്‍മന്‍ പ്രീതിന്റെ വലതുകയ്യിലുള്ള ചില്ലു ഗ്ലാസില്‍ ഒരു പന്തുണ്ട്. ആ പന്ത് കണ്ണാടിക്ക് നേരെ ഹര്‍മന്‍ പ്രീത് ഇടുന്നു. കണ്ണാടിയില്‍ തട്ടി പന്ത് തിരിച്ചുവരുമെന്നുള്ള പ്രതീക്ഷകളെ തെറ്റിച്ച് നേരെ കണ്ണാടിക്കുള്ളിലേക്ക് പോകുന്നപന്ത് കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഹര്‍മന്‍പ്രീത് തന്നെ പിടിക്കുന്നു. പിന്നീട് പന്ത് തിരിച്ചും വരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈകാതെ സൂപ്പര്‍ഹിറ്റായി.

View this post on Instagram

Mirror, mirror on the wall, who the realest of them all.

A post shared by Harmanpreet Kaur (@imharmanpreet_kaur) on

നേരത്തെ ഇന്ത്യയുടെ യുവ താരം ശ്രേയസ് അയ്യരും കാര്‍ഡ് കൊണ്ടുള്ള ഒരു മാജിക്കുമായി എത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. ശ്രേയസിന്റെ മാജിക് ബി.സി.സി.ഐ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.