LiveTV

Live

Cricket

'13 വര്‍ഷമായി കാത്തിരിക്കുന്നു, ചെന്നൈ ഇതുവരെ വിളിച്ചില്ല' മനസ് തുറന്ന ദിനേശ് കാര്‍ത്തിക്

ലോകകപ്പ്‌ സെമി ഫൈനലില്‍ തന്നെ ബാറ്റിങ്‌ പൊസിഷനില്‍ മുകളിലേക്ക്‌ കയറ്റി ഇറക്കാനുള്ള തീരുമാനമെടുത്തത്‌ പെട്ടെന്നായിരുന്നു എന്നും കാര്‍ത്തിക്‌ പറഞ്ഞു

'13 വര്‍ഷമായി കാത്തിരിക്കുന്നു, ചെന്നൈ ഇതുവരെ വിളിച്ചില്ല' മനസ് തുറന്ന ദിനേശ് കാര്‍ത്തിക്

തനിക്ക് പകരം ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ധോണിയെ തെരഞ്ഞെടുത്തത്‌ ഒരുപാട് വേദനിപ്പിച്ചെന്ന് ദിനേശ്‌ കാര്‍ത്തിക്‌. 2008ല്‍ ഐപിഎല്ലിന്‍റെ ആദ്യ സീസണിന്‍റെ ലേലത്തില്‍ ദിനേശ് കാര്‍ത്തിക്കിനെ അവഗണിച്ച്‌ ധോണിയെ ചെന്നൈ ടീമിലെത്തിച്ചത്‌ ചൂണ്ടിയാണ്‌ കാര്‍ത്തിക്കിന്റെ വാക്കുകള്‍.

2008ല്‍ ഞാന്‍ ആസ്‌ട്രേലിയയില്‍ ആയിരുന്ന സമയം. രാജ്യത്തിന്‌ വേണ്ടി ക്രിക്കറ്റ്‌ കളിച്ചവരില്‍ ഏറ്റവും മികച്ച തമിഴ്‌നാട്‌ താരമായിരുന്നു ഞാന്‍ എന്ന്‌ വിശ്വസിച്ചിരുന്നു. ചെന്നൈ എന്നെ സെലക്ട്‌ ചെയ്യുമെന്ന്‌ ഉറപ്പിച്ചു. എന്നെ നായകനാക്കുമോ ഇല്ലയോ എന്നത്‌ മാത്രമായിരുന്നു എന്റെ സംശയം. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ആദ്യം സ്വന്തമാക്കിയ താരം ധോണിയായിരുന്നു. ഈ സമയം എന്റെ അടുത്ത്‌ ധോണി ഇരിക്കുന്നുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ്‌ താന്‍ പോവാന്‍ പോവുന്നത്‌ എന്നത്‌ സംബന്ധിച്ച്‌ എന്നോട്‌ ഒരു വാക്ക്‌ പോലും ധോണി പറഞ്ഞില്ല. അദ്ദേഹത്തിന്‌ അറിയില്ലായിരിക്കും. എന്നാല്‍ എന്റെ നെഞ്ചില്‍ തറച്ച കത്തിയാണ്‌ അത്‌. കാര്‍ത്തിക് പറഞ്ഞു.

ധോണിയെ ലേലത്തില്‍ അവര്‍ സ്വന്തമാക്കിയതിന്‌ ശേഷവും എനിക്ക്‌ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 13 വര്‍ഷമായി ചെന്നൈയില്‍ നിന്നുള്ള വിളിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്‌. ദിനേശ്‌ കാര്‍ത്തിക്‌ പറഞ്ഞു. ലോകകപ്പ്‌ സെമി ഫൈനലില്‍ തന്നെ ബാറ്റിങ്‌ പൊസിഷനില്‍ മുകളിലേക്ക്‌ കയറ്റി ഇറക്കാനുള്ള തീരുമാനമെടുത്തത്‌ പെട്ടെന്നായിരുന്നു എന്നും കാര്‍ത്തിക്‌ പറഞ്ഞു.