LiveTV

Live

Cricket

'രണ്ട് കുട്ടികള്‍ കളിക്കുകയാണ്' ധോണിയും മകളും കളിക്കുന്ന വീഡിയോ പങ്കുവെച്ച് സാക്ഷി ധോണി

കുടുംബവുമൊത്ത് ക്വാറന്‍റൈന്‍ ദിനങ്ങള്‍ തള്ളി നീക്കുകയാണ് താരം

'രണ്ട് കുട്ടികള്‍ കളിക്കുകയാണ്' ധോണിയും മകളും കളിക്കുന്ന വീഡിയോ പങ്കുവെച്ച് സാക്ഷി ധോണി

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഏവരെയും പോലെ വീട്ടുകാരുമൊത്ത് സമയം ചെലവഴിക്കുകയാണ്. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നീളുന്നതോടെ ധോണിയുടെ കരിയറും അനിശ്ചിതത്വത്തിലാണ്. എങ്കിലും കുടുംബവുമൊത്ത് ക്വാറന്‍റൈന്‍ ദിനങ്ങള്‍ തള്ളി നീക്കുകയാണ് താരം.

റാഞ്ചിയിലെ തന്‍റെ ഫാം ഹൌസിനുള്ളില്‍ മകള്‍ സിവയുമൊത്ത് ബൈക്ക് ഓടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ധോണിയുടെ ഭാര്യ സാക്ഷിയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. രണ്ട് കുട്ടികള്‍ കളിക്കുകയാണ്. ഒരു വലിയ കുട്ടിയും ചെറിയ കുട്ടിയും എന്ന് വീഡിയോയില്‍ സാക്ഷി പറയുന്നു. ഈ ദിനത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്നാണ് സാക്ഷി വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയത്. ഏതായാലും ധോണി കുടുംബത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 18,600 കടന്നു. മരണം 600ലേക്ക് കടക്കുകയാണ്. കോവിഡിന്‍റെ പശ്ചാത്തലത്തിലെ ലോക്ക് ഡൌണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ആയതിനാല്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.