LiveTV

Live

Cricket

ഇനി ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല- ഷുഹൈബ് അക്തര്‍

ക്രിക്കറ്റ്‌ മത്സരങ്ങള്‍ പുനഃരാരംഭിച്ചാലും, പന്തില്‍ ഉമിനിര്‍ തേക്കുന്നത്‌ ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ മാറ്റണമെന്നും അക്തര്‍ ചൂണ്ടിക്കാണിച്ചു

ഇനി ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല- ഷുഹൈബ് അക്തര്‍

ഇനി വരുന്ന ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ്‌ മത്സരങ്ങള്‍ സാധ്യമാവില്ലെന്ന്‌ പാകിസ്താന്‍ മുന്‍ താരം ഷുഹൈബ് അക്തര്‍. കോവിഡ്‌ 19ന്‍റെ വ്യാപ്‌തി എത്രമാത്രമുണ്ടെന്ന്‌ വരും നാളുകള്‍ കൊണ്ടേ മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും, ഈ അടുത്ത്‌ ക്രിക്കറ്റ്‌ മത്സരങ്ങള്‍ സാധ്യമാവില്ലെന്നും അക്തര്‍ ചൂണ്ടിക്കാണിച്ചു.

എത്ര നാള്‍ കൂടി കോവിഡ്‌ 19ന്റെ ഭീഷണിയില്‍ കഴിയേണ്ടി വരുമെന്ന്‌ അറിയില്ല. എത്രപേര്‍ക്ക്‌ കോവിഡ്‌ 19 ബാധിച്ചിട്ടുണ്ട്‌ എന്ന യഥാര്‍ഥ കണക്ക്‌ അറിയാതെ ഒന്നും പറയാനാവില്ല. ഇതറിയാതെ ക്രിക്കറ്റുമായി മുന്നോട്ടു പോവാന്‍ സാധിക്കില്ല. അടുത്ത ഒരു വര്‍ഷത്തേക്ക്‌ കോവിഡ്‌ ഭീഷണി നമുക്ക്‌ മുമ്പിലുണ്ടാവും. കരുത്തോടെ ഇതിനെ അതിജീവിച്ചെത്താന്‍ നമുക്ക്‌ സാധിക്കുമെന്നാണ്‌ എന്റെ പ്രതീക്ഷ. അക്തര്‍ പറഞ്ഞു.

ക്രിക്കറ്റ്‌ മത്സരങ്ങള്‍ പുനഃരാരംഭിച്ചാലും, പന്തില്‍ ഉമിനിര്‍ തേക്കുന്നത്‌ ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ മാറ്റണമെന്നും അക്തര്‍ ചൂണ്ടിക്കാണിച്ചു. അവിടെയുള്ള എല്ലാവരുടേയും കൈകളിലേക്ക്‌ എത്തുന്നതാണ്‌ ആ പന്ത്‌. പന്തില്‍ ഉമിനീര്‌ പുരട്ടുന്നതില്‍ നിന്ന്‌ ബൗളര്‍മാരെ ഐസിസി വിലക്കിയേക്കുമെന്നാണ്‌ തനിക്ക്‌ മനസിലാവുന്നതെന്നും അക്തര്‍ പറഞ്ഞു.