LiveTV

Live

Cricket

കമന്‍ററി ബോക്സിലെ ചിലരെ സഹിക്കാനാവില്ല, അതുകൊണ്ട് കമന്‍റേറ്ററാവാനില്ല- യുവരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചെങ്കിലും ലീഗ്‌ മത്സരങ്ങളില്‍ സജീവമാണ് ഇന്ത്യന്‍ താരം യുവരാജ്‌ സിങ്‌

കമന്‍ററി ബോക്സിലെ ചിലരെ സഹിക്കാനാവില്ല, അതുകൊണ്ട് കമന്‍റേറ്ററാവാനില്ല- യുവരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചെങ്കിലും ലീഗ്‌ മത്സരങ്ങളില്‍ സജീവമാണ് ഇന്ത്യന്‍ താരം യുവരാജ്‌ സിങ്‌. ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച സ്ഥിതിക്ക്‌ കമന്‍റേറ്റര്‍ റോളിലേക്ക്‌ വരുന്നുണ്ടോ എന്ന്‌ ചോദ്യത്തിന് യുവി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.

കമന്‍ററിയിലേക്ക്‌ വരില്ലെന്നാണ്‌ യുവി പറയുന്നത്‌. കൈഫിനൊപ്പം ഇന്‍സ്റ്റാഗ്രാം ലൈവില്‍ എത്തിയപ്പോഴായിരുന്നു യുവിയുടെ പ്രതികരണം. ചില വ്യക്തികളെ എനിക്ക്‌ സഹിക്കാനാവില്ല എന്നതാണ്‌ കമന്ററി ബോക്‌സിലേക്ക്‌ എത്താനുള്ള താല്‍പര്യക്കുറവെന്നും യുവി തുറന്നു പറഞ്ഞു.

സമയം വരുമ്പോള്‍ താന്‍ അതിനെക്കുറിച്ച്‌ ആലോചിക്കും. എന്നാല്‍ കമന്ററി ബോക്‌സിലിരിക്കാനുള്ള ക്ഷമ എനിക്കുണ്ടെന്ന്‌ തോന്നുന്നില്ല. എല്ലാ സമയവും കമന്ററി പറയാന്‍ എനിക്കാവുമെന്ന്‌ തോന്നുന്നില്ല. ക്രിക്കറ്റിനെക്കുറിച്ച്‌ മാത്രം സംസാരിക്കാന്‍ എപ്പോഴും എനിക്കാവില്ല. കമന്ററിയേക്കാള്‍ കൂടുതല്‍ എനിക്ക്‌ ആസ്വദിക്കാന്‍ സാധിക്കുക പരിശീലകന്റെ റോളാണ്‌. ഐസിസിയുടെ ട്വന്റി20 ലോകകപ്പ്‌, ഏകദിന ലോകകപ്പ്‌ എന്നിവയില്‍ കമന്റേറ്ററാവാന്‍ തനിക്ക്‌ താത്‌പര്യമുണ്ടെന്നും യുവി പറഞ്ഞു.