LiveTV

Live

Cricket

അക്കാര്യത്തില്‍ ദാദയും ധോണിയും ഒരുപോലെ; ഇരു നായകന്മാരിലുമുള്ള സാമ്യതകള്‍ ചൂണ്ടിക്കാട്ടി സഹീര്‍ ഖാന്‍

ഇക്കാര്യത്തില്‍ ദാദയുടെ അതേ റോള്‍ തന്നെയായിരുന്നു എം.എസിനും. ടീമിനെ മുന്നോട്ടു നയിക്കാന്‍ ഒരു നായകനുവേണ്ട ഗുണമാണത്

അക്കാര്യത്തില്‍ ദാദയും ധോണിയും ഒരുപോലെ; ഇരു നായകന്മാരിലുമുള്ള സാമ്യതകള്‍ ചൂണ്ടിക്കാട്ടി സഹീര്‍ ഖാന്‍

ഇന്ത്യന്‍ നായകന്മാരായ സൗരവ് ഗാംഗുലിയും എം.എസ് ധോണിയും ഒരു കാര്യത്തില്‍ വളരെ സാമ്യമുള്ളവരാണെന്ന് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. രണ്ടുപേരുടെയും കീഴില്‍ കളിച്ചിട്ടുള്ള താരമാണ് സഹീര്‍.

ടീമിലെത്തുന്ന യുവതാരങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇരുവരുടെയും സമീപനം ഒന്നുതന്നെയായിരുന്നുവെന്ന് സഹീര്‍ ചൂണ്ടിക്കാട്ടി. ''നായകരില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് കരിയറിന്റെ തുടക്കത്തില്‍ യുവാക്കള്‍ക്ക് വേണ്ടത്. അന്താരാഷ്ട്ര തലത്തില്‍ കളിയാരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും ആവശ്യമാണ്. നിങ്ങളുടെ കരിയര്‍ എങ്ങനെ രൂപപ്പെടുന്നു എന്നത് ആ പിന്തുണയെ ആശ്രയിച്ചിരിക്കും. പ്രാരംഭ ഘട്ടത്തിലെ ആ പിന്തുണ അങ്ങേയറ്റം പ്രാധാന്യമുള്ളതാണ്'', ചാറ്റ് ഷോയില്‍ സഹീര്‍ പറഞ്ഞു.

''എം.എസ് നേതൃത്വത്തിലേക്ക് വരുമ്പോള്‍ ടീമില്‍ പരിചയസമ്പന്നരായ ധാരാളം കളിക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം വിരമിക്കാന്‍ തുടങ്ങിയതോടെ പുതിയ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ധോണി തയ്യാറായി. ഇക്കാര്യത്തില്‍ ദാദയുടെ അതേ റോള്‍ തന്നെയായിരുന്നു എം.എസിനും. ടീമിനെ മുന്നോട്ടു നയിക്കാന്‍ ഒരു നായകനുവേണ്ട ഗുണമാണത്'', സഹീര്‍ ചൂണ്ടിക്കാട്ടി.