LiveTV

Live

Cricket

എനിക്ക് എന്താണ് കുറവ്? ടീമില്‍ നിന്നും പുറത്താക്കിയത് കാരണം പോലുമില്ലാതെയെന്ന് സുരേഷ് റെയ്ന

2018ല്‍ ഇംഗ്ലണ്ടിനെതിരെയാണ്‌ റെയ്‌ന അവസാനമായി ഇന്ത്യക്ക്‌ വേണ്ടി കളിച്ചത്‌

എനിക്ക് എന്താണ് കുറവ്? ടീമില്‍ നിന്നും പുറത്താക്കിയത് കാരണം പോലുമില്ലാതെയെന്ന് സുരേഷ് റെയ്ന

കാരണം പോലും വ്യക്തമാക്കാതെ തന്നെ ടീമില്‍ നിന്ന്‌ പുറത്താക്കുകയായിരുന്നുവെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സുരേഷ്‌ റെയ്‌ന. സീനിയര്‍ കളിക്കാരുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്‌ എന്നും സുരേഷ്‌ റെയ്‌ന പറഞ്ഞു.

ടീമിന്‌ വേണ്ടിയാണ്‌ കളിക്കുന്നത്‌. എത്ര വലിയ താരമാണ്‌ എന്നത്‌ അവിടെ വിഷയമല്ല. നമ്മള്‍ നല്ലോണം പെര്‍ഫോം ചെയ്യുന്നു, വീട്ടിലേക്ക്‌ മടങ്ങുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ടീമില്‍ അവസരം നല്‍കാതിരിക്കുന്നു. അത് എന്തുകൊണ്ട്‌ ഒഴിവാക്കി എന്നതിന്റെ കാരണം പറയണം. എന്റെ കുറവ്‌ എന്തായിരുന്നു എന്ന്‌ നിങ്ങള്‍ പറയണം. റെയ്‌ന പറഞ്ഞു.

എന്റെ കുറവ്‌ എന്താണെന്ന്‌ പറഞ്ഞാല്‍ ഞാന്‍ കഠിനാധ്വാനം ചെയ്യാം. ഏത്‌ കാര്യത്തിലാണ്‌ ഞാന്‍ കഠിനാധ്വാനം ചെയ്യേണ്ടത്‌ എന്ന്‌ ആരെങ്കിലും പറഞ്ഞേ തീരു. കാരണം എന്തെന്ന്‌ അറിയാതെ എങ്ങനെയാണ്‌ അയാള്‍ മെച്ചപ്പെടുക ? റെയ്‌ന ചൂണ്ടിക്കാണിക്കുന്നു.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിര സാന്നിധ്യമായിരുന്നു റെയ്‌നക്ക് ഫോമില്ലായ്‌മയും ഫിറ്റ്‌നസിലെ പ്രശ്‌നങ്ങളും തിരിച്ചടിയായി. ഒരു ഇടവേളക്ക്‌ ശേഷം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടെങ്കിലും പിന്നാലെ വീണ്ടും ഫോം നഷ്ടപ്പെട്ടത്‌ വിനയായി. 2018ല്‍ ഇംഗ്ലണ്ടിനെതിരെയാണ്‌ റെയ്‌ന അവസാനമായി ഇന്ത്യക്ക്‌ വേണ്ടി കളിച്ചത്‌.