LiveTV

Live

Cricket

ഐ.പി.എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെയാണ് ഐ.പി.എല്‍ നീട്ടാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. അതേസമയം സാധ്യമായ ഏറ്റവും അടുത്ത ഷെഡ്യൂളില്‍ ഐ.പി.എല്‍ നടത്താനും ശ്രമങ്ങളുണ്ട്...

ഐ.പി.എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

രാ​ജ്യ​ത്തെ ലോ​ക്​​ഡൗ​ൺ മേ​യ്​ മൂ​ന്ന്​ വ​രെ നീ​ട്ടി​യ​തോ​ടെ ഐ.​പി.​എ​ല്ലിന്‍റെ 13ാം സീ​സ​ൺ ബി.സി.സി.ഐ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ നീട്ടിവെച്ചു. ലോ​ക്​​ഡൗ​ൺ ര​ണ്ടാം ഘ​ട്ടം പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തിന് പിന്നാലെ ഐ.​പി.​എ​ൽ ചീ​ഫ്​ ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ എ​ട്ട്​ ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്കും ടൂ​ർ​ണ​മെന്‍റ് നീട്ടുന്ന വിവരം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് ബി.സി.സി.ഐ പ്രഖ്യാപനം ഉടനുണ്ടാകും.

​ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ​ജ​യ്​​ഷാ, ​ഐ.​പി.​എ​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ്​ പ​​ട്ടേ​ൽ, ട്രഷറര്‍ അരുണ്‍ താക്കൂര്‍ തു​ട​ങ്ങി​യ​വ​ർ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ വി​ഡി​യോ​കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇതിന് ശേഷമാണ് നിലവിലെ ഷെഡ്യൂളില്‍ ഐ.പി.എല്‍ നടക്കില്ലെന്ന വിവരം ഫ്രാഞ്ചെയ്സികള്‍ക്കും പ്രധാന സ്പോണ‍്സര്‍മാര്‍ക്കും നല്‍കിയത്.

ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ധോണിയെ എന്ത് അടിസ്ഥാനത്തില്‍ ടീമില്‍ എടുക്കും?: ഗൌതം ഗംഭീര്‍
Also Read

ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ധോണിയെ എന്ത് അടിസ്ഥാനത്തില്‍ ടീമില്‍ എടുക്കും?: ഗൌതം ഗംഭീര്‍

മാ​ർ​ച്ച്​ 29ന്​ ​തു​ട​ങ്ങി മേ​യ്​ 24ന്​ ​അ​വ​സാ​നി​ക്കേ​ണ്ട ഐ.​പി.​എ​ൽ സീ​സ​ൺ കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ഏ​പ്രി​ൽ 15ലേ​ക്കാണ് മാ​റ്റി​വെ​ച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ മേ​യ്​ മൂ​ന്നി​ന്​ ശേ​ഷം കോ​വി​ഡ്​ പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​വും പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക.

ഇപ്പോഴും ഐ.പി.എല്‍ ഉപേക്ഷിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിട്ടില്ല. ഇന്ത്യയുടെ ആസ്ട്രേലിയന്‍ പര്യേടനത്തിന് മുമ്പ് അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റിന് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഐ.പി.എല്‍ നടത്താനാണ് ശ്രമം. ടി20 ലോകകപ്പ് അടക്കമുള്ള ടൂര്‍ണ്ണമെന്‍റുകള്‍ക്ക്പോലും ഐ.പി.എല്ലിനേക്കാള്‍ കുറവ് പ്രാധാന്യമേ ബി.സി.സി.ഐ നല്‍കുന്നുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.