LiveTV

Live

Cricket

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ അധികം റോള്‍ മോഡലുകളില്ലെന്ന് യുവി

യുവതാരങ്ങള്‍ ചെയ്യുന്ന പലതും ഞങ്ങളുടെ കാലത്ത് ചിന്തിക്കാന്‍ പോലുമാകില്ല. ആര്‍ക്കും ആരോടും എന്തും പറയാമെന്ന നിലയാണ്...

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ അധികം റോള്‍ മോഡലുകളില്ലെന്ന് യുവി

വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയുമല്ലാതെ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ പുതിയ കളിക്കാര്‍ക്ക് റോള്‍മോഡലുകളായി ആരുമില്ലെന്ന് യുവരാജ് സിംങ്. യുവരാജ് കളിച്ച ഇന്ത്യന്‍ ടീമും ഇപ്പോഴത്തെ ടീമും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇന്ത്യന്‍ ഉപനായകന്‍ രോഹിത്ത് ശര്‍മ്മയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് യുവി ഇക്കാര്യം പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലെ തല്‍സമയ ചോദ്യോത്തര സെഷനിലായിരുന്നു യുവിയുടെ പരാമര്‍ശം.

'ഞാനും നിങ്ങളും(രോഹിത്ത് ശര്‍മ്മ) ക്രിക്കറ്റിലേക്ക് വരുമ്പോള്‍ നിരവധി മുതിര്‍ന്നതാരങ്ങള്‍ മാതൃകയായുണ്ടായിരുന്നു. സോഷ്യല്‍മീഡിയ പോലെ ശ്രദ്ധതിരിക്കുന്ന മറ്റു കാര്യങ്ങളുമില്ലായിരുന്നുവെന്നതും സത്യമാണ്. മാധ്യമങ്ങളോടും പൊതുജനങ്ങളോടും സംസാരിക്കുമ്പോള്‍ കളിക്കാര്‍ പുലര്‍ത്തേണ്ട മാന്യതകളുണ്ട്. നിങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരാണെന്ന് മറക്കരുത്' രണ്ട് ഇന്ത്യന്‍ ലോകകപ്പ് വിജയങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച യുവരാജ് സിംങ് വിശദീകരിച്ചു.

നിത്യഹരിത നിമിഷങ്ങള്‍ വീണ്ടും കാണാം... പഴയ ക്രിക്കറ്റ് മത്സരങ്ങള്‍ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ഡിഡി സ്പോര്‍ട്സ്
Also Read

നിത്യഹരിത നിമിഷങ്ങള്‍ വീണ്ടും കാണാം... പഴയ ക്രിക്കറ്റ് മത്സരങ്ങള്‍ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ഡിഡി സ്പോര്‍ട്സ്

'ഇന്ത്യക്കുവേണ്ടി കളിക്കുമ്പോള്‍ എപ്പോഴും സ്വന്തം പ്രതിച്ഛായയെക്കുറിച്ച് ചിന്തവേണം. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ രോഹിത്ത് ശര്‍മ്മയും വിരാട് കോഹ്‌ലിയും മാത്രമേ മുതിര്‍ന്ന താരങ്ങളായുള്ളൂ. കാരണം ഇവര്‍ മാത്രമാണ് മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുന്നത്. മറ്റുള്ളവരെല്ലാം ടീമില്‍ വരികയും പോവുകയും ചെയ്യുന്നവരാണ്. പുതിയ കളിക്കാര്‍ക്ക് മുതിര്‍ന്നതാരങ്ങളോടുള്ള മനോഭാവത്തിലും മാറ്റമുണ്ട്. ആര്‍ക്കും ആരോടും എന്തും പറയാമെന്ന നിലയാണ്' ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവി പറഞ്ഞു.

പാര്‍ട്ടികളും സോഷ്യല്‍മീഡിയയും അടക്കം പലതും ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് പറഞ്ഞ യുവരാജ് ഹാര്‍ദിക് പാണ്ഡ്യയുടേയും കെ.എല്‍ രാഹുലിന്റേയും വിവാദ അഭിമുഖത്തെ സംഭവിക്കാന്‍ പാടില്ലാത്തത് എന്നാണ് വിശേഷിപ്പിച്ചത്. റിഷഭ് പന്ത് അടക്കമുള്ള പല യുവതാരങ്ങളുമായും താന്‍ സംസാരിച്ചിട്ടുണ്ട്. വലിയ സമ്മര്‍ദമാണ് പന്തിന് മാധ്യമങ്ങള്‍ നല്‍കിയത്. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ ഇത്തരം ഇത്തരം സൂഷ്മപരിശോധനകള്‍ക്ക് നമ്മള്‍ വിധേയരാകുമെന്നും യുവി ഓര്‍മ്മിപ്പിച്ചു.

‘ബിസിനസ് ക്ലാസില്‍ അദ്ദേഹം യാത്ര ചെയ്യാറില്ല’ ധോണിയുടെ ലളിത ജീവിത രീതികളെക്കുറിച്ച് ഗവാസ്കര്‍
Also Read

‘ബിസിനസ് ക്ലാസില്‍ അദ്ദേഹം യാത്ര ചെയ്യാറില്ല’ ധോണിയുടെ ലളിത ജീവിത രീതികളെക്കുറിച്ച് ഗവാസ്കര്‍

യുവതാരങ്ങളില്‍ പലര്‍ക്കും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യമില്ലെന്നും യുവരാജ് പറഞ്ഞു. സംസാരിച്ചപല യുവതാരങ്ങളും ഏകദിന ക്രിക്കറ്റ് കളിക്കാനായാല്‍ തന്നെ തൃപ്തരാണ്. പക്ഷേ, യഥാര്‍ഥ ക്രിക്കറ്റ് ടെസ്റ്റാണെന്ന് അവര്‍ മറക്കുകയാണ്. ദേശീയ താരങ്ങളായാല്‍ പോലും അവസരം ലഭിച്ചാല്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണം. ഇത് രാജ്യത്തിനകത്തെ വിവിധ പിച്ചുകളില്‍ കളിക്കാനും വലിയ അനുഭവസമ്പത്തിനുമുള്ള അവസരമാണെന്നും യുവരാജ് സിംങ് കൂട്ടിച്ചേര്‍ത്തു.