LiveTV

Live

Cricket

കോവിഡ് 19; എട്ട് വര്‍ഷത്തിനിടെ ലഭിച്ച രാജ്യാന്തര ട്രോഫികള്‍ പോലും വിറ്റ് ധനസഹായം ചെയ്ത് യുവ ഗോള്‍ഫ് താരം

ട്രോഫികള്‍ വിറ്റ്‌ ധനസഹായം നല്‍കാന്‍ തയ്യാറായ അര്‍ജുനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു

കോവിഡ് 19; എട്ട് വര്‍ഷത്തിനിടെ ലഭിച്ച രാജ്യാന്തര ട്രോഫികള്‍ പോലും വിറ്റ്  ധനസഹായം ചെയ്ത് യുവ ഗോള്‍ഫ് താരം

രാജ്യാന്തര തലത്തിലുള്‍പ്പെടെ ലഭിച്ച 102 ട്രോഫികള്‍ വിറ്റ് ലഭിക്കുന്ന തുക പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ നല്‍കുമെന്ന്‌ പറഞ്ഞ്‌ ഗോള്‍ഫിലെ ഇന്ത്യന്‍ യുവതാരം അര്‍ജുന്‍ ഭാട്ടിയ. ഇതോടെ ലോകത്തിന്റെ തന്നെ കയ്യടി നേടുകയാണ് അര്‍ജുന്‍. കഴിഞ്ഞ എട്ട്‌ വര്‍ഷത്തിനിടയില്‍ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ലഭിച്ച ട്രോഫികളാണ്‌ അര്‍ജുന്‍ വില്‍ക്കുന്നത്‌. ഇതില്‍, മൂന്ന്‌ ലോക ഗോള്‍ഫ്‌ ചാമ്പ്യന്‍ഷിപ്പ്‌ കിരീടവും, ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ കിരീടവുമുണ്ട്‌.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാന്‍ ഇങ്ങനെ സംഭാവന ചെയ്യുന്നത്‌ അറിഞ്ഞ്‌ എന്റെ മുത്തശ്ശിക്ക്‌ കരച്ചിലടക്കാനായില്ല. നിയാണ്‌ യഥാര്‍ഥ അര്‍ജുന്‍ എന്നാണ്‌ മുത്തശ്ശി പറഞ്ഞത്‌. ഈ ഘട്ടത്തില്‍ മനുഷ്യ ജീവന്‍ രക്ഷിക്കുക എന്നതാണ്‌ പ്രധാനപ്പെട്ടതെന്നും, ട്രോഫികള്‍ ഭാവിയില്‍ സ്വന്തമാക്കാമെന്നും മുത്തശ്ശി പറഞ്ഞു അര്‍ജുന്‍ ട്വീറ്റ്‌ ചെയ്തു.

ട്രോഫികള്‍ വിറ്റ്‌ ധനസഹായം നല്‍കാന്‍ തയ്യാറായ അര്‍ജുനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇത്തരം മഹത്തായ നീക്കങ്ങളാണ്‌ രാജ്യത്തിന്‌ ലഭിക്കാവുന്ന ഏറ്റവും വലിയ പിന്തുണയെന്ന്‌ മോദി ട്വീറ്റ്‌ ചെയ്‌തു.