LiveTV

Live

Cricket

നിത്യഹരിത നിമിഷങ്ങള്‍ വീണ്ടും കാണാം... പഴയ ക്രിക്കറ്റ് മത്സരങ്ങള്‍ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ഡിഡി സ്പോര്‍ട്സ്

കോവിഡ്‌ 19നെ തുടര്‍ന്ന്‌ കളിക്കളത്തിലെ ആരവമെല്ലാം നിലച്ചതോടെ നിരാശയിലായ ആരാധകര്‍ക്ക്‌ സന്തോഷം നല്‍കുന്ന തീരുമാനമാണ്‌ ഇപ്പോള്‍ ബിസിസിഐയുടെ ഭാഗത്ത്‌ നിന്നുമുണ്ടാവുന്നത്‌

നിത്യഹരിത നിമിഷങ്ങള്‍ വീണ്ടും കാണാം... പഴയ ക്രിക്കറ്റ് മത്സരങ്ങള്‍ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ഡിഡി സ്പോര്‍ട്സ്

ലോക്ക്‌ഡൗണിന്റെ വിരസതയില്‍ കഴിയുന്ന ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ സന്തോഷ വാര്‍ത്തയുമായി ഡിഡി സ്‌പോര്‍ട്‌സ്‌. കളിക്കളത്തിലെ നിത്യഹരിത നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി കാണാന്‍ വഴിയൊരുക്കുകയാണ്‌ ഡിഡി സ്‌പോര്‍ട്‌സ്‌.

2000ത്തിലെ പ്രധാനപ്പെട്ട ക്രിക്കറ്റ്‌ മാച്ചുകള്‍ ഡിഡി സ്‌പോര്‍ട്‌സ്‌ വീണ്ടും സംപ്രേഷണം ചെയ്യും. കേന്ദ്ര സര്‍ക്കാരും, ബിസിസിഐയും ചേര്‍ന്നാണ്‌ ക്രിക്കറ്റ്‌ പ്രേമികളെ സന്തോഷത്തിലാക്കുന്ന തീരുമാനമെടുത്തത്‌. വീട്ടിലിരുന്ന്‌ കളികള്‍ ആസ്വദിക്കൂ എന്ന്‌ ബിസിസിഐ ട്വീറ്റ്‌ ചെയ്യുന്നു.

കളികളുടെ സമയവും ബിസിസിഐ പങ്കുവെച്ചിട്ടുണ്ട്‌. കോവിഡ്‌ 19നെ തുടര്‍ന്ന്‌ കളിക്കളത്തിലെ ആരവമെല്ലാം നിലച്ചതോടെ നിരാശയിലായ ആരാധകര്‍ക്ക്‌ സന്തോഷം നല്‍കുന്ന തീരുമാനമാണ്‌ ഇപ്പോള്‍ ബിസിസിഐയുടെ ഭാഗത്ത്‌ നിന്നുമുണ്ടാവുന്നത്‌. ടി20 ലോകകപ്പ് ഈ വര്‍ഷം തന്നെ നടത്താനൊരുങ്ങി ഐസിസിയും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി രംഗത്തെത്തിയിരുന്നു.