LiveTV

Live

Cricket

‘ഈ കൊച്ചു കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കൂ’ കോവിഡിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടതിനെക്കുറിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്ത് വിരേന്ദര്‍ സെവാഗ്

‘ഈ കൊച്ചു കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കൂ’ കോവിഡിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടതിനെക്കുറിച്ചുള്ള വീഡിയോയുമായി വിരേന്ദര്‍ സെവാഗ്

‘ഈ കൊച്ചു കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കൂ’ കോവിഡിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടതിനെക്കുറിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്ത് വിരേന്ദര്‍ സെവാഗ്

കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ഇതില്‍ ഒരുപാട് കായിക താരങ്ങളും അണിനിരക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കേണ്ട വഴികളെക്കുറിച്ച് നിരവധി പേര്‍ രംഗത്ത് വരാറുണ്ട്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിരേന്ദര്‍ സെവാഗ്.

കോവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഒരു കൊച്ചു കുട്ടി പറയുന്നതാണ് വീഡിയോ. ആ കൊച്ചു ബാലന്‍ കാര്യങ്ങള്‍ എടുത്തു പറയുന്നത് കേള്‍ക്കാനും കാണാനും തന്നെ വല്ലാത്തൊരു നിഷ്കളങ്കതയാണ്. പ്രധാനപ്പെട്ട സന്ദേശം: ഇത് ഇപ്പോഴും നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഈ കൊച്ചു കുട്ടി അത് അതിമനോഹരമായി വിവരിക്കുന്നു. അവനെ കേള്‍ക്കുകയും അത് പിന്തുടരുകയും ചെയ്യുക. വീഡിയോ പങ്കുവെച്ച് സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

ലോകത്താകമാനമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. അതീവ ജാഗ്രത പാലിക്കേണ്ട സമയമാണ് ഇന്ത്യക്ക് വരാനിരിക്കുന്ന ദിനങ്ങള്‍.