LiveTV

Live

Cricket

പ്രതിഭയുടെ കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ്‌ പാകിസ്താനെന്ന് വസീം അക്രം; ചിരിപ്പിക്കരുതെന്ന് ഇന്ത്യന്‍ ആരാധകര്‍

വസീം അക്രം, വഖാര്‍ യുനീസ്‌, ഷുഐബ്‌ അക്തര്‍, അബ്ദുല്‍ ഖാദിര്‍ എന്നിങ്ങനെ പല സ്വഭാവമുള്ള പേസര്‍മാരെ പാകിസ്താന്‍ ക്രിക്കറ്റിന് നല്‍കി

പ്രതിഭയുടെ കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ്‌ പാകിസ്താനെന്ന് വസീം അക്രം; ചിരിപ്പിക്കരുതെന്ന് ഇന്ത്യന്‍ ആരാധകര്‍

പ്രതിഭയുള്ള കളിക്കാരെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ്‌ പാകിസ്താനെന്ന്‌ മുന്‍ നായകന്‍ വസീം അക്രം. യൂട്യൂബ് ചാനലില്‍ ഡീന്‍ ജോന്‍സുമൊത്ത്‌ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അന്നും ഇന്നും കഴിവുള്ള താരങ്ങളെ സൃഷ്ടിക്കുന്നതില്‍ പാകിസ്താന്‍ മുമ്പിലുണ്ടെന്ന് ഓസീസ്‌ മുന്‍ താരം ഡീന്‍ ജോന്‍സും പറഞ്ഞു. പാകിസ്താനില്‍ ഒരുപാട്‌ കഴിവുള്ള താരങ്ങളുണ്ടെന്ന്‌ ഈ കഴിവുകളെ എങ്ങനെയാണ്‌ അവര്‍ മൂര്‍ച്ച കൂട്ടിയെടുക്കുന്നത്‌ എന്നത് പ്രധാനമായതെന്നും ഡീന്‍ ജോന്‍സ്‌ പറഞ്ഞു.

ഡീന്‍ ജോന്‍സില്‍ നിന്ന്‌ ഇങ്ങനെ പ്രതികരണം വന്നപ്പോഴാണ്‌ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനോട്‌ വസീം അക്രം പാക്‌ ക്രിക്കറ്റ് ടീമിനെ താരതമ്യപ്പെടുത്തിയത്‌. എന്നാല്‍ വസീം അക്രമിന്റെ പ്രതികരണത്തെ പരിഹസിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകരും എത്തുന്നുണ്ട്‌.

വസീം അക്രം, വഖാര്‍ യുനീസ്‌, ഷുഐബ്‌ അക്തര്‍, അബ്ദുല്‍ ഖാദിര്‍ എന്നിങ്ങനെ പല സ്വഭാവമുള്ള പേസര്‍മാരെ പാകിസ്താന്‍ ക്രിക്കറ്റിന് നല്‍കി. ഇമ്രാന്‍ ഖാന്‍ നായക സ്ഥാനം ഏറ്റെടുത്തതോടെയാണ്‌ പാക്‌ ക്രിക്കറ്റില്‍ വഴിത്തിരിവുണ്ടാവുന്നതെന്നും ഡീന്‍ ജോന്‍സ്‌ പറഞ്ഞു.