LiveTV

Live

Cricket

സത്യവും ആധികാരികവുമായ വാര്‍ത്തകള്‍ അറിയാന്‍ പത്രങ്ങളെ ആശ്രയിക്കണം- സൗരവ് ഗാംഗുലി 

നിരവധി വ്യാജ വാര്‍ത്തകള്‍ കോവിഡ് കാലത്ത് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഗാംഗുലിയുടെ വാക്കുകള്‍

സത്യവും ആധികാരികവുമായ വാര്‍ത്തകള്‍ അറിയാന്‍ പത്രങ്ങളെ ആശ്രയിക്കണം- സൗരവ് ഗാംഗുലി 

കോവിഡ് കാലത്ത് സത്യവും ആധികാരികവുമായ വാര്‍ത്തകള്‍ അറിയാന്‍ പത്രങ്ങളെ ആശ്രയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. എല്ലാവരും കൃത്യമായി പത്രം വായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

''ലോക്ക്ഡൗണിനെ തുടര്‍ന്ന് നമ്മളെല്ലാം വീടുകളില്‍ കുടുങ്ങിപ്പോയ അവസ്ഥയിലാണ്. ഈ സമയത്ത് സത്യവും ആധികാരികവുമായ വാര്‍ത്തകള്‍ മാത്രമേ നമ്മുടെ അടുത്തേക്ക് എത്താന്‍ പാടുള്ളൂ. പത്രങ്ങളിലൂടെയും വാര്‍ത്താ ചാനലുകളിലൂടെയും മാത്രമേ ഇത് സാധ്യമാകൂ. ഞാന്‍ എല്ലാ ദിവസവും പത്രം വായിച്ചും വാര്‍ത്തകള്‍ കണ്ടുമാണ് സമകാലിക വിവരങ്ങള്‍ അറിയുന്നത്'', ടൈംസ് ഓഫ് ഇന്ത്യയോട് ഗാംഗുലി പറഞ്ഞു.

നിരവധി വ്യാജ വാര്‍ത്തകള്‍ കോവിഡ് കാലത്ത് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഗാംഗുലിയുടെ വാക്കുകള്‍. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇവയിലേറെയും പ്രചരിക്കുന്നത്. ഗാംഗുലി കൂട്ടിച്ചേര്‍ത്തു