LiveTV

Live

Cricket

‘അയാളുടെ കരിയറിലെ ആദ്യ കാലങ്ങള്‍ നല്ലതായിരുന്നില്ല, പക്ഷെ...’ ധോണിയുടെ ആദ്യ സെഞ്ച്വറി ഓര്‍ത്തെടുത്ത് ആശിഷ് നെഹ്റ

അചഞ്ചലമായ ആത്മവിശ്വാസമാണ് ധോണിയുടെ ഏറ്റവും വലിയ ശക്തി. അന്നത്തെ ദിവസത്തെ ഉള്‍പ്പെടെ അദ്ദേഹം വളരെ കുറച്ച് ഇന്നിങ്സുകളില്‍ മാത്രമേ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ളൂ

‘അയാളുടെ കരിയറിലെ ആദ്യ കാലങ്ങള്‍ നല്ലതായിരുന്നില്ല, പക്ഷെ...’ ധോണിയുടെ ആദ്യ സെഞ്ച്വറി ഓര്‍ത്തെടുത്ത് ആശിഷ് നെഹ്റ

പാകിസ്താനെതിരെ 15 വര്‍ഷം മുമ്പ് ഈ ദിവസം ധോണി നേടിയ തന്‍റെ ആദ്യ സെഞ്ച്വറിയോടെ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം തന്നെ അടയാളപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍ ആശിഷ് നെഹ്റ. വിശാഖപട്ടണത്തില്‍ 123 പന്തില്‍ 148 റണ്‍സ് നേടി ധോണി ആദ്യ സെഞ്ച്വറി കുറിച്ചപ്പോള്‍ നാല് വിക്കറ്റെടുത്ത നെഹ്റയും ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

ധോണിയുടെ ആ ഇന്നിങ്സ് ഇന്ത്യ കുറേ കാലമായി നോക്കിയിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ തങ്ങള്‍ക്ക് കിട്ടിയെന്ന് മാനേജ്മെന്‍റിനെ തോന്നിപ്പിച്ച ഒന്നായിരുന്നു. ധോണിയുടെ ആദ്യ കാലം അത്ര നല്ലതല്ലായിരുന്നു. പക്ഷെ, ആത്മവിശ്വാസം അത്രയുമുള്ള ഒരു വ്യക്തിക്ക് അദ്ദേഹം അര്‍ഹിച്ച അവസരം ലഭിക്കുമ്പോള്‍ അത് വെറുതെ പോവില്ല..

അചഞ്ചലമായ ആത്മവിശ്വാസമാണ് ധോണിയുടെ ഏറ്റവും വലിയ ശക്തി. അന്നത്തെ ദിവസത്തെ ഉള്‍പ്പെടെ അദ്ദേഹം വളരെ കുറച്ച് ഇന്നിങ്സുകളില്‍ മാത്രമേ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ളൂ. എന്നാല്‍, എപ്പോഴെല്ലാം അവസരം ലഭിച്ചോ, അപ്പോഴെല്ലാം അത് വെറുതെയായിരുന്നില്ല എന്ന് ധോണി തെളിയിച്ചു. അന്ന് അവസരങ്ങളുണ്ടായിരുന്ന ദിനേശ് കാര്‍ത്തികിനെയും പാര്‍ഥിവ് പട്ടേലിനെയും പിന്തള്ളി ധോണി ടീമിന്‍റെ സ്ഥിരം സാന്നിധ്യമാവുകയായിരുന്നു. നെഹ്റ ഓര്‍ത്തെടുത്തു.