LiveTV

Live

Cricket

ആന്‍റേഴ്സനെ മാതൃകയാക്കും, വീണ്ടും ഇന്ത്യന്‍ ടീമിനായി കളിക്കും- എസ്.ശ്രീശാന്ത്

ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിം കോടതിയുടെ ഇടപെടലിനെ തുടർന്ന് ഏഴു വർഷമായി കുറക്കുകയായിരുന്നു

ആന്‍റേഴ്സനെ മാതൃകയാക്കും, വീണ്ടും ഇന്ത്യന്‍ ടീമിനായി കളിക്കും- എസ്.ശ്രീശാന്ത്

2013 ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ലഭിച്ച വിലക്ക് അവസാനിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനായി വീണ്ടും കളിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മലയാളി താരം എസ്. ശ്രീശാന്ത്. 37–ാം വയസ്സിലും സ്ഥിരതയോടെ കളിക്കുന്ന ഇംഗ്ലിഷ് താരം ജേമി ആൻഡേഴ്സനാണ് തന്റെ മാതൃകയെന്നും അതേ പ്രായക്കാരനായ ശ്രീശാന്ത് പറഞ്ഞു. അവസാന ശ്വാസം വരെ പ്രതീക്ഷ കൈവിടരുതെന്ന അച്ഛന്റെ ഉപദേശമാണ് തന്റെ വഴികാട്ടിയെന്നും ഒരു അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ എല്ലാവരും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കാനും ശ്രീശാന്ത് ആവശ്യപ്പെട്ടു.

ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിം കോടതിയുടെ ഇടപെടലിനെ തുടർന്ന് ഏഴു വർഷമായി കുറക്കുകയായിരുന്നു. ആയതിനാല്‍ സെപ്തംബര്‍ മുതല്‍ ശ്രീശാന്തിന് കളത്തിലിറങ്ങാം. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഏതെങ്കിലും കൌണ്‍ടി ക്രിക്കറ്റില്‍ കളിക്കുമെന്നും കേരളത്തിനായി ഏകദിനത്തില്‍ പന്തെറിയുമെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ ട്വന്റി20യിലും രഞ്ജി ട്രോഫിയിലും കളിക്കാമെന്നാണ് പ്രതീക്ഷ. മികച്ച പ്രകടനം നടത്താമെന്നും ആത്മവിശ്വാസമുണ്ടെന്ന് ശ്രീ പറഞ്ഞു.