LiveTV

Live

Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചേക്കും

ബി.സി.സി.ഐയുടെ വരുമാനത്തില്‍ വലിയ കുറവ് വന്നതോടെയാണ് കളിക്കാരുടെ പ്രതിഫലം അനിശ്ചിതത്വത്തിലാകുന്നത്...

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചേക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കുമെന്ന് സൂചന. മറ്റു കായിക ഇനങ്ങള്‍ പോലെ ക്രിക്കറ്റ് മത്സരങ്ങളും ആഗോളതലത്തില്‍ റദ്ദാക്കിയതോടെ ബി.സി.സി.ഐ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇതോടെയാണ് ബി.സി.സി.ഐ കരാറിലുള്ള ക്രിക്കറ്റ് താരങ്ങള്‍ക്കും ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ക്കും സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത തെളിയുന്നത്.

ലോകഫുട്‌ബോളിലെ പ്രധാന ലീഗുകള്‍ ഇപ്പോള്‍ തന്നെ കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറിച്ചിട്ടുണ്ട്. മെസിയുടെ ക്ലബായ ബാഴ്‌സലോണ കളിക്കാരുടെ പ്രതിഫലം 70ശതമാനം വെട്ടിക്കുറച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ കളിക്കാരുടെ പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. കൊറോണ വൈറസ് ഗുരുതരമായി ബാധിച്ച ഇറ്റലിയിലും കളിക്കാരുടെ പ്രതിഫലം കുറച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമായ യുവന്റസ് നാല് മാസത്തെ ശമ്പളമാണ് കുറച്ചത്.

ഐ.പി.എല്‍ നടന്നില്ലെങ്കില്‍ കളിക്കാര്‍ക്ക് പ്രതിഫലവുമില്ല
Also Read

ഐ.പി.എല്‍ നടന്നില്ലെങ്കില്‍ കളിക്കാര്‍ക്ക് പ്രതിഫലവുമില്ല

കളിക്കാരുടെ ശമ്പളം കുറക്കുന്നത് ശരിയല്ലെന്ന് അറിയാമെങ്കിലും നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ അതിലേക്കാണ് നയിക്കുന്നതെന്ന സൂചനയാണ് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് മല്‍ഹോത്ര നല്‍കിയത്. ഐ.പി.എല്‍ റദ്ദാക്കിയാല്‍ മൂവായിരം കോടി രൂപയാണ് ബി.സി.സി.ഐക്ക് നഷ്ടമുണ്ടാവുക. ആസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് നടന്നില്ലെങ്കില്‍ ഐ.സി.സിയില്‍ നിന്നും ഫണ്ട് ലഭിക്കുകയുമില്ല.

ഇന്ത്യന്‍ സീനിയര്‍ ടീം അംഗങ്ങള്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളും വരുമാനനഷ്ടം സഹിക്കേണ്ടി വന്നേക്കും. ഓരോ രഞ്ജി ട്രോഫി മത്സരത്തിനും കളിക്കാരന് ഒന്നര ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇത് ഒരുലക്ഷമായോ മറ്റോ കുറക്കാനാണ് സാധ്യതയെന്നാണ് അശോക് മല്‍ഹോത്ര ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.