LiveTV

Live

Cricket

ക്യാപ്റ്റന്‍സി വിലക്കിന്റെ കാലാവധി തീര്‍ന്നു, സ്മിത്ത് വീണ്ടും ഓസീസ് നായകനാകുമോ?

പന്തില്‍ കൃത്രിമം കാണിച്ചതിന് ഒരുവര്‍ഷത്തെ കളി വിലക്കിന് പുറമേയാണ് സ്മിത്തിന് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്...

ക്യാപ്റ്റന്‍സി വിലക്കിന്റെ കാലാവധി തീര്‍ന്നു, സ്മിത്ത് വീണ്ടും ഓസീസ് നായകനാകുമോ?

പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് ഏര്‍പ്പെടുത്തിയിരുന്ന ക്യാപ്റ്റന്‍സി വിലക്കിന്റെ കാലാവധി തീര്‍ന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2018ല്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സാന്‍ഡ് പേപ്പര്‍ ഗേറ്റ് എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട വിവാദമുണ്ടായത്.

വിവാദത്തില്‍ ഉള്‍പ്പെട്ട ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക് ലഭിച്ചിരുന്നു. കൂട്ടത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള വിലക്കിന്റെ കാലാവധിയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷത്തേക്കായിരുന്നു ആസ്‌ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും സ്മിത്തിന് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ കളിക്കളത്തില്‍ നിന്നുള്ള വിലക്ക് മാറിയ സ്മിത്തിന്റെ രണ്ട് വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്കും ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. അതേസമയം, ഡേവിഡ് വാര്‍ണറെ ഏത് ഫോര്‍മാറ്റിലെയും നായകസ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്നും ആജീവനാന്തമാണ് വിലക്കിയിരിക്കുന്നത്.

അമേരിക്കയിൽ കൊറോണ മരണം ഒരു ലക്ഷത്തിൽ ഒതുക്കാനായാൽ അത് തന്റെ നേട്ടമെന്ന് ട്രംപ് 
Also Read

അമേരിക്കയിൽ കൊറോണ മരണം ഒരു ലക്ഷത്തിൽ ഒതുക്കാനായാൽ അത് തന്റെ നേട്ടമെന്ന് ട്രംപ് 

കേപ്ഡൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റിനിടെ ഓസീസ് താരം കാമറോണ്‍ ബെന്‍ക്രോഫ്റ്റ് ഉരക്കടലാസ് ഉപയോഗിച്ച് പന്ത് ചുരണ്ടുന്നത് ക്യാമറയില്‍ പിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം ബെന്‍ക്രോഫ്റ്റിനെ ന്യായീകരിച്ചും സംഭവത്തെ നിസാരവല്‍ക്കരിച്ചുമാണ് സ്മിത്ത് പ്രതികരിച്ചത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് സ്റ്റീവ്‌സ്മിത്തിന് തെറ്റ് ഏറ്റുപറയേണ്ടി വന്നു.

പോക്കറ്റില്‍ ഒളിപ്പിച്ച ഒരക്കടലാസ് ഉപയോഗിച്ച് പന്തിന്റെ മിനുസം കുറക്കാനാണ് ഓസീസ് താരം ബെന്‍ക്രോഫ്റ്റ് ശ്രമിച്ചത്. സ്മിത്തിന്റെ അറിവോടെയും ഡേവിഡ് വാര്‍ണറിന്റെ ആസൂത്രണത്തിലുമാണ് പന്തില്‍ കൃത്രിമം നടന്നതെന്നും ഇത് തടയാന്‍ ഇരുവരും ശ്രമിച്ചില്ലെന്നും പുറത്തായതോടെ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ കടുത്ത നടപടിയുമായെത്തി. സ്മിത്തിന് പകരം ടിംപെയ്ന്‍ ടെസ്റ്റിലും ആരോണ്‍ ഫിഞ്ച് ടി20യിലും ഏകദിനത്തിലും ആസ്‌ട്രേലിയയുടെ ക്യാപ്റ്റനായി.

ഇപ്പോഴും ‘മരണ കളി’ തുടരുന്ന യൂറോപിലെ ഏക ഫുട്‌ബോള്‍ ലീഗ്
Also Read

ഇപ്പോഴും ‘മരണ കളി’ തുടരുന്ന യൂറോപിലെ ഏക ഫുട്‌ബോള്‍ ലീഗ്

ദേശീയ ടീമില്‍ വിലക്ക് തുടരുന്ന സമയത്തുതന്നെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ സ്മിത്ത് നയിച്ചിരുന്നു. രാജസ്ഥാന്‍ നായകനായിരുന്ന അജിങ്ക്യ രഹാനെ കഴിഞ്ഞ വര്‍ഷം പാതിവഴിയില്‍ നായക സ്ഥാനം ഉപേക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഇത്തവണത്തെ ടീമിനെ നയിക്കുക സ്മിത്തായിരിക്കുമെന്ന് നേരത്തെ രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചിരുന്നു.