LiveTV

Live

Cricket

ഐ.പി.എല്‍ റദ്ദാക്കിയേക്കും, അടുത്തവര്‍ഷം താര ലേലമില്ലെന്നും സൂചന

ടി20 ലോകകപ്പ് റദ്ദാക്കിയാല്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഐ.പി.എല്‍ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്...

ഐ.പി.എല്‍ റദ്ദാക്കിയേക്കും, അടുത്തവര്‍ഷം താര ലേലമില്ലെന്നും സൂചന

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15 മുതല്‍ ഐ.പി.എല്‍ നടത്തുമെന്നാണ് നിലവില്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. അത് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ സീസണ്‍ തന്നെ ബി.സി.സി.ഐ റദ്ദാക്കിയേക്കുമെന്ന സൂചനകള്‍ ലഭിക്കുന്നത്.

ആസ്‌ട്രേലിയയില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ട്വന്റി 20 ലോകകപ്പ് നടത്താന്‍ ഐ.സി.സി നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍, കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആസ്‌ട്രേലിയ വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ലോകകപ്പ് നടക്കില്ല. ഈ സമയത്ത് ഐ.പി.എല്‍ നടത്താമെന്നാണ് ബി.സി.സി.ഐക്ക് മുന്നിലെ ഒരു സാധ്യത.

ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരുടെ 1200,00,00,000 രൂപ ത്രിശങ്കുവില്‍
Also Read

ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരുടെ 1200,00,00,000 രൂപ ത്രിശങ്കുവില്‍

ഐ.പി.എല്ലിന്റെ ഭാവി സംബന്ധിച്ച് തീരുമാനിക്കുന്നതിന് ചര്‍ച്ചകള്‍ ബി.സി.സി.ഐ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കഴിഞ്ഞാലും ഉടന്‍ ഐ.പി.എല്‍ പോലുള്ള വലിയ രീതിയിലുള്ള ടൂര്‍ണ്ണമെന്റ് കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ നടക്കാന്‍ സാധ്യതയില്ല.

ഈ വര്‍ഷം ഐ.പി.എല്‍ നടക്കാന്‍ സാധ്യതയില്ലെന്ന് ബി.സി.സി.ഐ സ്രോതസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അങ്ങനെ വന്നാല്‍ അടുത്തവര്‍ഷം താരലേലത്തിനും സാധ്യതയില്ല. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്ത ശേഷം ബി.സി.സി.ഐ ഫ്രാഞ്ചെയ്‌സികളെ അറിയിക്കാനാണ് സാധ്യത.

ക്യാപ്റ്റന്‍സി വിലക്കിന്റെ കാലാവധി തീര്‍ന്നു, സ്മിത്ത് വീണ്ടും ഓസീസ് നായകനാകുമോ?
Also Read

ക്യാപ്റ്റന്‍സി വിലക്കിന്റെ കാലാവധി തീര്‍ന്നു, സ്മിത്ത് വീണ്ടും ഓസീസ് നായകനാകുമോ?

ഐ.പി.എല്‍ മാത്രമല്ല ലോകത്തെ പ്രധാന കായിക ടൂര്‍ണ്ണമെന്റുകളെല്ലാം കൊറോണയെ തുടര്‍ന്ന് നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. യൂറോപിലെ പല ഫുട്‌ബോള്‍ ലീഗുകളും സീസണ്‍ റദ്ദാക്കലിന്റെ വക്കിലാണ്. ഒളിംപിക്‌സും യൂറോ കപ്പും ഒരു വര്‍ഷം നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്.