LiveTV

Live

Cricket

‘ലോകകപ്പ് ഹീറോയില്‍ നിന്നും റിയല്‍ ലൈഫ് ഹീറോയിലേക്ക്’; ജൊഗീന്ദര്‍ ശര്‍മ്മയെ പ്രശംസിച്ച് ഐ.സി.സി

ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം പിന്നീട് ഹരിയാന പൊലീസില്‍ ചേര്‍ന്നു. ഇപ്പോള്‍ ഹിസാര്‍ ജില്ലയിലെ ഡി.എസ്.പിയാണ് അദ്ദേഹം

‘ലോകകപ്പ് ഹീറോയില്‍ നിന്നും റിയല്‍ ലൈഫ് ഹീറോയിലേക്ക്’; ജൊഗീന്ദര്‍ ശര്‍മ്മയെ പ്രശംസിച്ച് ഐ.സി.സി

പ്രഥമ ടി20 ലോകകപ്പ് 2007ല്‍ ഇന്ത്യക്ക് ലഭിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ജൊഗീന്ദര്‍ ശര്‍മ്മ എന്ന മീഡിയം പേസര്‍ അന്ന് ഇന്ത്യയുടെ ഹീറോയായിരുന്നു. അവസാന ഓവറില്‍ മിസ്ബ ഉല്‍ ഹഖിനെ വിക്കറ്റില്‍ കുരുക്കി ജൊഗീന്ദര്‍ ഇന്ത്യക്കായി ലോകകപ്പില്‍ മുത്തമിട്ടു. എന്നാല്‍ 2007ലെ ലോകകപ്പ് ഹീറോ ഇപ്പോള്‍ ജീവിതത്തിലും ഹീറോ ആവുകയാണ്.

2007 ലോകകപ്പിന് ശേഷം മതിയായ അവസരങ്ങള്‍ ജൊഗീന്ദറിനെ തേടിയെത്തിയില്ല. ആയതിനാല്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം പിന്നീട് ഹരിയാന പൊലീസില്‍ ചേര്‍ന്നു. ഇപ്പോള്‍ ഹിസാര്‍ ജില്ലയിലെ ഡി.എസ്.പിയാണ് അദ്ദേഹം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് കര്‍ശനമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ പൊലീസായ ജൊഗീന്ദറും മുന്‍ പന്തിയില്‍ തന്നെയുണ്ട്. ലോക്ക് ഡൌണ്‍ കാലത്ത് ജോലി ചെയ്യുന്ന ഒരുപാട് പൊലീസുകാരെപ്പോലെത്തന്നെ ജോലി ചെയ്യുന്ന ജൊഗീന്ദര്‍ ജോലിക്കിടയിലെ ചില ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുണ്ടായി. അത് ഷെയര്‍ ചെയ്തുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ഓര്‍ഗനൈസേഷനായ ഐ.സി.സി

2007ല്‍ ലോകകപ്പ് ഹീറോ, 2020ല്‍ റിയല്‍ ലൈഫ് ഹീറോ. ലോകം നേരിടുന്ന വലിയ ആരോഗ്യ വിപത്തിനെ പ്രതിരോധിക്കുന്നതില്‍, മുന്‍ ക്രിക്കറ്റ് താരം ജൊഗീന്ദര്‍ ശര്‍മ്മയുമുണ്ട്. എന്ന തലക്കെട്ടോടെയാണ് ഐ.സി.സി ജൊഗീന്ദര്‍ ശര്‍മ്മയുടെ ചിത്രം പങ്കുവെച്ചത്. 2004ല്‍ ബംഗ്ലാദേശിനെതിരെയാണ് ജൊഗീന്ദര്‍ ശര്‍മ്മ തന്‍റെ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. നാല് ഏകദിനങ്ങളും നാല് ടി20യും ഇന്ത്യക്കായി കളിച്ച ജൊഗീന്ദര്‍ 2007ന് ശേഷം ഹരിയാനയെ പ്രതിനിധീകരിച്ച് കളിച്ചു.