LiveTV

Live

Cricket

ജോലി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം റെസ്റ്റോറന്‍റില്‍ സൌജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് അലീം ദാര്‍

‘ദാര്‍സ് ഡിലൈറ്റോ’ എന്ന തന്‍റെ റെസ്റ്റോറന്‍റില്‍ വന്ന് നിയന്ത്രണങ്ങള്‍ കാരണം ജോലി നഷ്ടമായവര്‍ക്ക് സൗജന്യമായി ഭക്ഷണം കഴിക്കാമെന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു

ജോലി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം റെസ്റ്റോറന്‍റില്‍ സൌജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് അലീം ദാര്‍

കോവിഡ്-19നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ജോലി നഷ്ടമായവര്‍ക്ക് സഹായവുമായി പാകിസ്താന്‍ അമ്പയര്‍ അലീം ദാര്‍. ഇത്തരക്കാര്‍ക്ക് ലാഹോറിലെ തന്റെ റസ്റ്റോറന്റില്‍ സൗജന്യ ഭക്ഷണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെ വീഡിയോ സന്ദേശം പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'ദാര്‍സ് ഡിലൈറ്റോ' എന്ന തന്‍റെ റെസ്റ്റോറന്‍റില്‍ വന്ന് നിയന്ത്രണങ്ങള്‍ കാരണം ജോലി നഷ്ടമായവര്‍ക്ക് സൗജന്യമായി ഭക്ഷണം കഴിക്കാമെന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

കോവിഡ് 19ന്‍റെ ഭാഗമായി കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് റേഷന്‍ നല്‍കി മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയും രംഗത്തുവന്നിരുന്നു. ഇത് ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.