LiveTV

Live

Cricket

കൊറോണക്കെതിരായ പോരാട്ടത്തിന് 50 ലക്ഷം നല്‍കി സച്ചിന്‍

സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സച്ചിന്‍ 25 ലക്ഷം രൂപ വീതം നല്‍കുക...

കൊറോണക്കെതിരായ പോരാട്ടത്തിന് 50 ലക്ഷം നല്‍കി സച്ചിന്‍

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് അര കോടി രൂപയുടെ സംഭാവന നല്‍കി ഇന്ത്യയുടെ ബാറ്റിംങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇതുവരെ 17 ഇന്ത്യക്കാരുടെ ജീവനെടുത്ത കൊറോണ വൈറസ് അതിവേഗത്തിലാണ് ഇവിടെയും പടരുന്നത്. ചൈനയില്‍ തുടങ്ങി യൂറോപിലും അമേരിക്കയിലും ഭീതി വിതച്ചുകൊണ്ട് ലോകമാകെ മഹാമാരിയായി പടര്‍ന്നിരിക്കുകയാണ് കൊറോണ വൈറസ്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സച്ചിന്‍ പണം കൈമാറുക. 25 ലക്ഷം രൂപ വീതം നല്‍കാനാണ് സച്ചിന്റെ തീരുമാനം. സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് തുല്യമായി പണം നല്‍കാനുള്ള സച്ചിന്റെ തീരുമാനം പി.ടി.ഐയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര.

കോവിഡ് 19: ബംഗാളില്‍ അര കോടിയുടെ അരി വിതരണം ചെയ്യുമെന്ന് ദാദ
Also Read

കോവിഡ് 19: ബംഗാളില്‍ അര കോടിയുടെ അരി വിതരണം ചെയ്യുമെന്ന് ദാദ

നേരത്തെ ബി.സി.സി.ഐ പ്രസിഡന്റും സച്ചിന്റെ മുന്‍ സഹതാരവുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. പശ്ചിമബംഗാളില്‍ കൊറോണയെ തുടര്‍ന്ന് ക്യാമ്പുകളിലായവര്‍ക്കായിരിക്കും അരി വിതരണം ചെയ്യുക. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എ.എസ് ധോണി പൂനെ ആസ്ഥാനമായുള്ള എന്‍.ജി.ഒക്ക് ഒരു ലക്ഷം നല്‍കിയിരുന്നു. പത്താന്‍ സഹോദരന്മാര്‍ ബറോഡ പൊലീസിനും ആരോഗ്യ വകുപ്പിനുമായി 4000 മാസ്‌കുകളും വിതരണം ചെയ്തിരുന്നു.