LiveTV

Live

Cricket

നടുറോഡില്‍ പൊലീസിനെ തല്ലി ആള്‍ക്കൂട്ടം, സമീപനം മാറണമെന്ന് ഭാജി

ലോക്ഡൗണ്‍ സമയത്ത് ആള്‍കൂട്ടം ഒരു പോലീസുകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

നടുറോഡില്‍ പൊലീസിനെ തല്ലി ആള്‍ക്കൂട്ടം, സമീപനം മാറണമെന്ന് ഭാജി

ലോക്ഡൗണ്‍ കാലത്ത് നിയന്ത്രണങ്ങള്‍ തെറ്റിച്ച് റോഡിലിറങ്ങി പൊലീസിനെ അക്രമിക്കുന്നവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംങ്. ആള്‍കൂട്ടത്തിന്റെ ഈ സമീപനം മാറണമെന്നും ബോധമുള്ളവരെ പോലെ പെരുമാറണമെന്നുമാണ് ഭാജിയുടെ ട്വീറ്റ്.

'പൊലീസിന് നേരെയുള്ള നമ്മുടെ ജനങ്ങളുടെ ഈ സമീപനം മാറണം. അവര്‍ ജീവന്‍ പണയം വെച്ച് ജോലിയെടുക്കുന്നത് നമ്മുടെ കൂടി ജീവന്‍ രക്ഷിക്കാനാണെന്ന് മറക്കരുത്. വീടും കുടുംബവുമുള്ള പൊലീസുകാര്‍ രാഷ്ട്രസേവനമാണ് ചെയ്യുന്നത്. നല്ലൊരു നാളേക്കുവേണ്ടി എന്തുകൊണ്ട് കുറച്ചുനാള്‍ വീടുകളില്‍ കഴിഞ്ഞുകൂടാ. ദയവായി അല്‍പമെങ്കിലും വിവേചനബുദ്ധി കാണിക്കൂ' എന്നാണ് വീഡിയോ പങ്കുവെച്ച് ഹര്‍ഭജന്‍ പറയുന്നത്.

ലോക്ഡൗണ്‍ സമയത്ത് ആള്‍കൂട്ടം ഒരു പോലീസുകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. കേരളത്തില്‍ പെരുമ്പാവൂരും കാസര്‍കോടും സമാനമായി പൊലീസിനെ ആളുകള്‍ മര്‍ദിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.