LiveTV

Live

Cricket

വനിതാ ഐ.പി.എല്‍ അടുത്തവര്‍ഷം മുതല്‍ തുടങ്ങണമെന്ന് മിതാലി രാജ്

ടീമുകളും സൗകര്യങ്ങളും പരിമിതമാണെങ്കിലും 2021ല്‍ ഐ.പി.എല്‍ തുടങ്ങുന്നതിനെക്കുറിച്ച് ബി.സി.സി.ഐ തീരുമാനമെടുക്കണമെന്ന് മിതാലി രാജ്..

വനിതാ ഐ.പി.എല്‍ അടുത്തവര്‍ഷം മുതല്‍ തുടങ്ങണമെന്ന് മിതാലി രാജ്

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് വനിതാ ഐ.പി.എല്‍ തുടങ്ങുന്നത് അനന്തമായി നീട്ടാനാവില്ലെന്ന് ഏകദിന ക്യാപ്റ്റന്‍ മിതാലി രാജ്. 2021ല്‍ തന്നെ വനിതാ ഐ.പി.എല്ലും ബി.സി.സി.ഐ ആരംഭിക്കുമെന്ന പ്രതീക്ഷയും മിതാലി രാജ് പങ്കുവെച്ചു. ആദ്യടൂര്‍ണ്ണമെന്റ് പുരുഷ ഐ.പി.എല്ലിനെ അപേക്ഷിച്ച് പരിമിതമായ സൗകര്യങ്ങളിലായാലും കുഴപ്പമില്ലെന്നും മിതാലി പറഞ്ഞു.

'അടുത്തവര്‍ഷം തന്നെ വനിതാ ഐ.പി.എല്‍ തുടങ്ങണമെന്നാണ് എന്റെ അഭിപ്രായം. ടൂര്‍ണ്ണമെന്റിന്റെ വലിപ്പത്തിലും മറ്റും ചെറിയ രീതിയിലായാല്‍പോലും കുഴപ്പമില്ല. നിയമങ്ങളിലും ചില മാറ്റങ്ങള്‍ വേണ്ടിവരും. പ്രത്യേകിച്ച് വിദേശ താരങ്ങളുടെ കാര്യത്തില്‍. പുരുഷ ഐ.പി.എല്ലില്‍ നാല് വിദേശ താരങ്ങളെയാണ് അനുവദിക്കുന്നതെങ്കില്‍ വനിതാ ഐ.പി.എല്ലില്‍ ഓരോ ടീമിലും അഞ്ച് മുതല്‍ ആറ് വിദേശ താരങ്ങളെ വരെ അനുവദിക്കേണ്ടി വരും' ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ മിതാലി പറഞ്ഞു.

കോവിഡ് 19: ബംഗാളില്‍ അര കോടിയുടെ അരി വിതരണം ചെയ്യുമെന്ന് ദാദ
Also Read

കോവിഡ് 19: ബംഗാളില്‍ അര കോടിയുടെ അരി വിതരണം ചെയ്യുമെന്ന് ദാദ

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ബി.സി.സി.ഐ വനിതാ ടീമിന്റെ പ്രദര്‍ശന മത്സരങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ പൂര്‍ണ്ണസജ്ജീകരണങ്ങളോടെ ഐ.പി.എല്‍പോലൊരു ടൂര്‍ണ്ണമെന്റിന് ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങിയിട്ടില്ല. നേരത്തെ സുനില്‍ ഗവാസ്‌കറും 2021ല്‍ വനിതാ ഐ.പി.എല്‍ നടത്തണമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് അഭ്യര്‍ഥിച്ചിരുന്നു.

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ വനിതാ ക്രിക്കറ്റിന് പുരുഷ ക്രിക്കറ്റിനെ അപേക്ഷിച്ച് പ്രചാരം കുറവാണെന്ന് മിതാലി സമ്മതിക്കുന്നുണ്ട്'നമുക്ക് പുരുഷടീമുകളെ അപേക്ഷിച്ച് പ്രാദേശിക വനിതാ ക്രിക്കറ്റര്‍മാര്‍ കുറവാണ്. നിലവിലുള്ള ഐ.പി.എല്‍ ടീമുകള്‍ വിചാരിച്ചാല്‍ മാത്രമേ വനിതാ ഐ.പി.എല്‍ എളുപ്പത്തില്‍ നടത്താനാകൂ. ഇവര്‍ കൂടി ശ്രമിച്ചാല്‍ ബി.സി.സി.ഐക്ക് കുറഞ്ഞത് നാല് ടീമിനെയെങ്കിലും വെച്ച് വനിതാ ഐ.പി.എല്‍ നടത്താന്‍ സാധിക്കും.

ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരുടെ 1200,00,00,000 രൂപ ത്രിശങ്കുവില്‍
Also Read

ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരുടെ 1200,00,00,000 രൂപ ത്രിശങ്കുവില്‍

നമുക്ക് ഒരുപാട് കാലം അനന്തമായി കാത്തിരിക്കാനാവില്ല. എപ്പോഴെങ്കിലും ഇത് തുടങ്ങിയോ പറ്റൂ. ഐ.പി.എല്‍ കൂടുതല്‍ താരങ്ങളെ ആകര്‍ഷിക്കുന്ന മുറക്ക് വിദേശ താരങ്ങളുടെ എണ്ണം നാലിലേക്ക് ചുരുക്കുകയുമാകാം' മിതാലി രാജ് പറഞ്ഞു