LiveTV

Live

Cricket

കോവിഡ് 19: ബംഗാളില്‍ അര കോടിയുടെ അരി വിതരണം ചെയ്യുമെന്ന് ദാദ

കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായവര്‍ക്കാണ് സൗരവ് ഗാംഗുലിയുടെ സഹായം...

കോവിഡ് 19: ബംഗാളില്‍ അര കോടിയുടെ അരി വിതരണം ചെയ്യുമെന്ന് ദാദ

കൊവിഡ് 19 ബാധയെ തുടര്‍ന്ന് ദുരിതത്തിലായ പശ്ചിമബംഗാളിലുള്ളവര്‍ക്ക് ആശ്വാസവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോക് ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യാനാണ് ദാദയുടെ തീരുമാനം. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് വാര്‍ത്തക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

തന്റെ നഗരത്തിന് ഇങ്ങനെയൊരു ഗതിവരുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഗാംഗുലി
Also Read

തന്റെ നഗരത്തിന് ഇങ്ങനെയൊരു ഗതിവരുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഗാംഗുലി

ലാല്‍ ബാബ റൈസുമായി ചേര്‍ന്നാണ് ഗാംഗുലി പാവങ്ങള്‍ക്ക് അരിയെത്തിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് 24ന് അര്‍ധരാത്രി മുതലാണ് 21 ദിവസത്തേക്ക് ഇന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 130 കോടി ജനങ്ങളെ ബാധിക്കുന്ന ഈ തിരുമാനം സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്കാണ് കൂടുതല്‍ ദുരിതമായത്. ബംഗാള്‍ തിങ്കളാഴ്ച്ച മുതല്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനവും ഇന്‍ഡോര്‍ സൌകര്യങ്ങളും താരങ്ങളുടെ ഡോര്‍മറ്ററിയും താല്‍ക്കാലിക ആശുപത്രിക്കായി തുറന്നുകൊടുക്കുമെന്നാണ് ഗാംഗുലി അറിയിച്ചിരുന്നു. ഗാംഗുലിയുടെ അരി നല്‍കാനുള്ള പ്രഖ്യാപനത്തെ കയ്യടിച്ചാണ് സോഷ്യല്‍മീഡിയ സ്വാഗതം ചെയ്തത്. അതേസമയം ബി.സി.സി.ഐ ഇതുവരെയും കോവിഡ് 19 ദുരിതത്തിന് ആശ്വാസകരമായ സഹായമൊന്നും പ്രഖ്യാപിക്കാത്തത് വിമര്‍ശങ്ങള്‍ക്കിടയാക്കുന്നുണ്ട്.