LiveTV

Live

Cricket

ആവശ്യമെങ്കില്‍ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ക്കായി ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം വിട്ടുനല്‍കും- സൗരവ് ഗാംഗുലി

സാമൂഹിക അകലം പാലിക്കുക, സ്വയം ഒറ്റപ്പെടുത്തുക, ക്വാറന്‍റൈന്‍ ചെയ്യുക എന്നീ മാര്‍ഗങ്ങളാണ് കോവിഡ് 19നെ പ്രതിരോധിക്കാനായുള്ളത്

ആവശ്യമെങ്കില്‍ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ക്കായി ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം വിട്ടുനല്‍കും- സൗരവ് ഗാംഗുലി

കോവിഡ് 19 എന്ന മഹാമാരി എല്ലാ മേഖലയിലും പോലെ ക്രിക്കറ്റിനെയും സ്തംബിപ്പിച്ചിരിക്കുകയാണ്. പതിമൂന്നാമത് ഐ.പി.എല്‍ അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തില്‍ അത്യാവശ്യമെങ്കില്‍ കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം ക്വാറന്‍റൈന്‍ സംവിധാനത്തിനായി തുറന്നുകൊടുക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലി.

സാമൂഹിക അകലം പാലിക്കുക, സ്വയം ഒറ്റപ്പെടുത്തുക, ക്വാറന്‍റൈന്‍ ചെയ്യുക എന്നീ മാര്‍ഗങ്ങളാണ് കോവിഡ് 19നെ പ്രതിരോധിക്കാനായുള്ളത്. ഇന്ത്യയും കോവിഡിന്‍റെ പിടിയിലായതോടെ ഈ സൌകര്യങ്ങള്‍ എത്രത്തോളം വേണമോ, അത്രയും സജ്ജമാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍, തീര്‍ച്ചയായും ഞങ്ങള്‍ അതിനായുള്ള സൌകര്യങ്ങള്‍ ചെയ്തുകൊടുക്കും. ഈ നിമിഷത്തില്‍ എന്താണോ വേണ്ടത്, അത് സജ്ജമായിരിക്കും. ഗാംഗുലി പറഞ്ഞു.

ബിസിസിഐ പ്രസിഡന്‍റായതിന് ശേഷം സുപ്രധാന ക്രിക്കറ്റ് വിഷയങ്ങളില്‍ ഇടപെടുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐയും ഫ്രാഞ്ജൈസികളും തീരുമാനിച്ചതോടെ വലിയ നഷ്ടത്തിലേക്കായിരിക്കും ബോര്‍ഡ് ചെന്നെത്തുക.